ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില് ശ്രീലങ്കയ്ക്ക് 99 റൺസിന്റെ മിന്നും ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2 -1 ന് ശ്രീലങ്ക സ്വന്തമാക്കി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 285 റൺസ് നേടി. ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 39.4 ഓവറിൽ 186 റൺസിന് ഓൾ ഔട്ടായി. കുശാൽ മെൻഡിസിന്റെ സെഞ്ച്വറിയുടെയും ചരിത് അസലങ്കയുടെ അർധ സെഞ്ച്വറിയുടെയും മികവിലാണ് ശ്രീലങ്ക മികച്ച സ്കോർ നേടിയത്.
കുശാൽ 124 റൺസും അസലങ്ക 58 റൺസും നേടി. മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ച്വറി നേടിയ തൗഹീദ് ഹൃദോയ് മാത്രമാണ് ബംഗ്ലാദേശിനായി തിളങ്ങിയത്.
Content Highlights: srilanka vs bangladesh