ബംഗ്ലാദേശിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ചരിത് അസലങ്ക നായകനാകുന്ന 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 10നാണ് പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരം നടക്കുക. ജൂലൈ 16നാണ് അവസാന ട്വന്റി 20 നടക്കുക. ശ്രീലങ്കയിലാണ് പരമ്പര നടക്കുന്നത്.
ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരുടീമുകളും ഓരോ വിജയങ്ങൾ വീതം നേടി. ഇന്ന് നടക്കുന്ന അവസാന മത്സരം ജയിക്കുന്ന ടീമിന് പരമ്പര വിജയം സ്വന്തമാക്കാം. നേരത്തെ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര പൂർത്തിയായിരുന്നു. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയിലായി. രണ്ടാം മത്സരം വിജയിച്ച് ശ്രീലങ്ക ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയും ചെയ്തു.
ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീം: ചരിത് അസലങ്ക (ക്യാപ്റ്റൻ), പത്തും നിസങ്ക, കുശൽ മെൻഡിസ്, ദിനേശ് ചാണ്ഡിമാൽ, കുശൽ പെരേര, കാമിൻഡു മെൻഡിസ്, ആവിഷ്ക ഫെർണാണ്ടോ, ദസുൻ ശങ്ക, ദുനിത് വെല്ലാങ്കെ, വനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ജെഫ്രി വാൻഡേഴ്സെ, ചമിക കരുണരത്നെ, മതീഷ പതിരാന, നുവാൻ തുഷാര, ബിനുര ഫെർണാണ്ടോ, ഇഷാൻ മലിംഗ.
Content Highlights: Sri Lanka names squad for T20I series against Bangladesh