വില്യംസൺ പുറത്തുതന്നെ; സിംബാബ്‍വെയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള കിവീസ് ടീം റെഡി

ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ജൂലൈ 14ന് ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് പരമ്പര ആരംഭിക്കും

ഈ മാസം 30ന് ആരംഭിക്കുന്ന സിംബാബ്‍വെയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർതാരം കെയ്ൻ വില്യംസൺ, പേസർ കൈൽ ജാമിസൺ, ഓൾറൗണ്ടർ മിച്ചൽ ബ്രേസ്‍വെൽ എന്നിവരില്ലാതെയാണ് ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ജൂലൈ 14ന് ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിൽ കെയ്ൻ വില്യംസൺ, ലോക്കി ഫെർ​ഗൂസൺ, ബെൻ സിയേഴ്സ് എന്നിവർ കളിക്കില്ല.

ജൂലൈ 14ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, ന്യൂസിലാൻഡ് ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്പര ജൂലൈ 26ന് ആരംഭിക്കും. പിന്നാലെ ജൂലൈ 30ന് ന്യൂസിലാൻഡും സിംബാബ്‍വെയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കും. ഓ​ഗസ്റ്റ് ഏഴ് മുതൽ 11 വരെയാണ് രണ്ടാം ടെസ്റ്റ് നടക്കുക. രണ്ട് പരമ്പരകൾക്കും സിംബാബ്‍വെയാണ് വേദിയാകുന്നത്. നിലവിൽ സിംബാബ്‍വെയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ട് ടെസ്റ്റു​കളുടെ പരമ്പര സിംബാബ്‍വെയിൽ പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്.

സിംബാബ്‍വെയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീം: ടോം ലേഥം (ക്യാപ്റ്റൻ), ടോം ബ്ലൻഡൽ, ഡെവോൺ കോൺവേ, ജേക്കബ് ഡഫി, മാറ്റ് ഫിഷർ, മാറ്റ് ഹെൻ‍റി, ഡാരൽ മിച്ചൽ, വിൽ ഒ റൂക്ക്, അജാസ് പട്ടേൽ, ഹെൻ‍റി നിക്കോളാസ്, ഗ്ലെൻ ഫിലിപ്സ്, ​രചിൻ രവീന്ദ്ര, മിച്ചൽ സാന്റനർ, നഥാൻ സ്മിത്ത്, വിൽ യങ്.

ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ എന്നീ ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീം: മിച്ചൽ സാന്റനർ (ക്യാപ്റ്റൻ), ഫിൻ അലൻ, മിച്ചൽ ബ്രേസ്‍വെൽ, മാർക് ചാംപ്മാൻ, ജേക്കബ് ഡഫി, സാക്ക് ഫൗൾക്സ്, മാറ്റ് ഹെൻ‍റി, ബെവോൻ ജേക്കബ്സ്, ആദം മിൽനെ, ഡാരൽ മിച്ചൽ, വിൽ ഒ റൂക്ക്, ​ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, ടിം സൈഫേർട്ട്, ഇഷ് സോധി.

Content Highlights: New Zealand announces squad for Zimbabwe Tests

To advertise here,contact us