മൾഡർ ഒറ്റയ്ക്ക് നേടിയത് 367; സിംബാംബ്‌വെ ഇരു ഇന്നിങ്‌സിലുമായി 390; ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്‌സ് ജയം

ഇന്നിങ്സിനും 236 റൺസിനുമാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്.

രണ്ടാം ടെസ്റ്റിൽ സിംബാംബ്‌വെയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ ജയം. ഇന്നിങ്സിനും 236 റൺസിനുമാണ് സന്ദർശകർ ജയിച്ചത്.

ദക്ഷിണാഫ്രിക്ക ഡിക്ലയർ ചെയ്ത് മുന്നോട്ടുവെച്ച 626 റൺസ് വിജലക്ഷ്യം പിന്തുടർന്ന ആതിഥേയർ ആദ്യ ഇന്നിങ്സിൽ 170 റൺസിന് ഓൾ ഔട്ടായി. ഇതോടെ സിംബാംബ്‌വെ ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചു. രണ്ടാം ഇന്നിങ്‌സ് 220 റൺസിലവസാനിച്ചു.

നേരത്തെ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ വിയാൻ മള്‍ഡറുടെ അപരാജിത ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 334 പന്തിൽ 49 ഫോറുകളും നാല് സിക്സറുകളും അടക്കം 367 റൺസാണ് താരം നേടിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന് ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് തകർക്കാൻ താരത്തിന് അവസരമുണ്ടായെങ്കിലും താരം ഡിക്ലയർ ചെയ്യുകയായിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. ആദ്യ മത്സരം ദക്ഷിണാഫ്രിക്ക 328 റൺസിന് ജയിച്ചിരുന്നു.

Content Highlights: Mulder scored 367 runs alone; Zimbabwe scored 390 runs in both innings

To advertise here,contact us