ജയത്തോടെ ICC ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയ്ക്ക് മുന്നേറ്റം; ഓസീസ് ഒന്നാമത്

പുതിയ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സർക്കിളിൽ രണ്ട് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്.

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റ് ജയിച്ചതോടെ ഇന്ത്യയുടെ പോയിന്റ് ശതമാനം 50 ആയി. ഇതോടെ മൂന്നാം സ്ഥാനത്തേക്ക് കയറാനും ഇന്ത്യയ്ക്ക് സാധിച്ചു.

പുതിയ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സർക്കിളിൽ രണ്ട് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇനി മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ അവശേഷിക്കുന്നത്. പരമാവധി ജയം നേടി പോയിന്റുകൾ സ്വന്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം.

പട്ടികയില്‍ ഓസ്‌ട്രേലിയയാണ് ഒന്നാമത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് മത്സരങ്ങളും ജയിച്ച ഓസീസാണ് പോയിന്റ് ശതമാനത്തിൽ മുന്നിൽ. വെസ്റ്റ് ഇൻഡീസിനെതിരെ ഒരു മത്സരം കൂടി ഓസീസിന് അവശേഷിക്കുന്നുണ്ട്.

ബംഗ്ലാദേശിനെതിരെ ടെസ്റ്റ് കളിക്കുന്ന ശ്രീലങ്കയാണ് രണ്ടാം സ്ഥാനത്തുള്ളത്. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാമത്തേത് ശ്രീലങ്ക ജയിക്കുകയായിരുന്നു. ഇതോടെ 66.67 ശതമാനം ശ്രീലങ്ക നേടി.

ഇരുവര്‍ക്കും പിന്നില്‍ ഇന്ത്യയും ഇംഗ്ലണ്ടമുമാണുള്ളത്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ടിന്റെ പോയിന്റ് ശതമാനവും 50 ആണ്. ബംഗ്ലാദേശാണ് അഞ്ചാം സ്ഥാനത്ത്. ഓസ്‌ട്രേലിയക്കെതിരെ രണ്ട് ടെസ്റ്റും തോറ്റ വെസ്റ്റ് ഇന്‍ഡീസ് ആറാം സ്ഥാനത്താണ്. ന്യൂസിലാന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക ടീമുകള്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിപ്പിന് കീഴില്‍ ഈ സീസണില്‍ ഒരു മത്സരവും കളിച്ചിട്ടില്ല.

Content HIghlights: India moves up in ICC Test rankings with win; Australia top

To advertise here,contact us