നീ എഴുതിക്കോ മോനെ..; IPL ൽ LSG നൽകിയതിനേക്കാൾ വലിയ തുകയ്ക്ക് ദിഗ്‌വേഷിനെ സ്വന്തമാക്കി ഡൽഹി ക്ലബ്

ഐ പി എല്ലിൽ എൽ എസ് ജി നൽകിയതിനേക്കാൾ കൂടുതൽ തുകയ്ക്ക് താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് ഡൽഹി പ്രീമിയർ ലീഗിലെ ടീമായ സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ്.

ഐ പി എൽ 2025 സീസണിൽ മികച്ച ബൗളിങ് പ്രകടനം കൊണ്ടും ഗ്രൗണ്ടിലെ ഇടപെടൽ കൊണ്ടും ശ്രദ്ധേയമായ താരമാണ് ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ ദിഗ്‌വേഷ് രാതി. വെറും 30 ലക്ഷത്തിന് ടീമിലെത്തിച്ച താരം എൽ എസ് ജിയുടെ തുറുപ്പുചീട്ടായിരുന്നു. 13 മത്സരങ്ങൾ കളിച്ച താരം 14 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.

അതേസമയം, ദിഗ്‌വേഷ് റാതിയുടെ നോട്ട്ബുക്ക് സെലിബ്രേഷൻപല തവണ ബി സി സി ഐയുടെ നടപടിക്ക് കാരണമായിരുന്നു. പല കളിയിലും മാച്ച് ഫീയുടെ വലിയ ശതമാനവും പിഴയായി നൽകേണ്ടിവന്നതിന് പിന്നാലെ ഒരു കളിയിൽ സസ്പെൻഷനും നേരിട്ടിരുന്നു. വിക്കറ്റ് എടുത്തതിന് ശേഷം കൈയിൽ എഴുതുന്നതായി കാണിക്കുന്ന താരത്തിന്‍റെ നോട്ട്ബുക് സെലിബ്രേഷനാണ് അച്ചടക്ക ലംഘനമായത്.

എന്നാൽ, ഇപ്പോഴിതാ, ഐ പി എല്ലിൽ എൽ എസ് ജി നൽകിയതിനേക്കാൾ കൂടുതൽ തുകക്ക് താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് ഡൽഹി പ്രീമിയർ ലീഗിലെ ടീമായ സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ്. താരലേലത്തിൽ 38 ലക്ഷം രൂപക്കാണ് ദിഗ്‌വേഷിനെ സൂപ്പർസ്റ്റാർസ് ടീമിലെത്തിച്ചത്.

ഡൽഹി പ്രീമിയർ ലീഗ് ലേലത്തിൽ ദിഗ്‌വേഷിന് വേണ്ടി വാശിയേറിയ ലേലംവിളിയാണ് നടന്നത്. ഇതോടെയാണ് പണക്കൊഴുപ്പിന്‍റെ ലീഗായ ഐ പി എല്ലിൽ ലഭിച്ചതിനും വലിയ തുക ദിഗ്‌വേഷിന് ഡൽഹി പ്രീമിയർ ലീഗിൽ കൈവന്നത്. ഒരു സ്റ്റേറ്റ് ലീഗിൽ താരങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ തുകളിലൊന്നാണ് ഇത്.

Content Highlights: DPL 2025: Digvesh Rathi Mega Deal - Bigger Than IPL!

To advertise here,contact us