ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ഡബിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്കയുടെ മള്‍ഡര്‍

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ക്രിക്കറ്ററാണ് മള്‍ഡര്‍

സിംബാബ്‌വെക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റർ വിയാന്‍ മള്‍ഡര്‍ക്ക് ഇരട്ട സെഞ്ച്വറി. ക്യാപ്റ്റനായതിന് ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്. ഒന്നാം ടെസ്റ്റിൽ കേശവ് മഹാരാജിന് പരിക്കേറ്റതോടെയാണ് മള്‍ഡര്‍ ക്യാപ്റ്റനായത്. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ക്രിക്കറ്ററാണ് മള്‍ഡര്‍.

മള്‍ഡർ 259 പന്തിൽ 264 റൺസ് നേടി . 34 ഫോറുകളും മൂന്ന് സിക്സറുകളും ഇതിൽ ഉൾപ്പെടുന്നു. ആദ്യ ദിനം കളി നിർത്തുമ്പോൾ താരത്തിന്റെ മികവിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 465 റണ്‍സെടുത്തിട്ടുണ്ട്. ഡേവിഡ് ബെഡിങ്ഹാം 82 റൺസെടുത്തും ലുവാന്‍ ഡ്രേ പ്രിട്ടോറ്യൂസ് 72 റൺസെടുത്തും മികച്ച സംഭാവനകൾ നൽകി. ഡിവാള്‍ഡ് ബ്രേവിസ് (1) അദ്ദേഹത്തോടൊപ്പം ക്രീസിലുണ്ട്. സിംബാബ്‌വെയ്ക്ക് വേണ്ടി തനക ചിവാംഗ രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യ ടെസ്റ്റ് മത്സരത്തിൽ സൗത്ത് ആഫ്രിക്ക 328 റൺസിന്റെ കൂറ്റൻ ജയം നേടിയിരുന്നു.

Content Highlights: Wiaan Mulder breaks record for highest score in first innings as Test captain

To advertise here,contact us