'എൻ്റെ അതിവേഗ സെഞ്ച്വറി റെക്കോർഡ് മറികടക്കുമോ?'; ബ്രൂക്കിന്റെ ചോദ്യത്തിന് പന്തിൻ്റെ വായടപ്പൻ മറുപടി

പന്തിനെ പ്രകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ബ്രൂക്ക് സംഭാഷണം തുടങ്ങിയത്

ആൻഡേഴ്സൺ-തെണ്ടുൽക്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയിലെ ഇം​ഗ്ലണ്ട് താരം ഹാരി ബ്രൂക്കും ഇന്ത്യൻ ഉപനായകൻ റിഷഭ് പന്തും തമ്മിലുള്ള സംഭാഷണം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ റിഷഭ് പന്ത് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്. പന്തിനെ പ്രകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ബ്രൂക്ക് സംഭാഷണം തുടങ്ങിയത്.

'ടെസ്റ്റ് ക്രിക്കറ്റിൽ നിങ്ങളുടെ വേ​ഗത്തിലുള്ള സെഞ്ച്വറി എത്രയാണ്?' ബ്രൂക്ക് പന്തിനോട് ചോദിച്ചു. 'ടെസ്റ്റ് ക്രിക്കറ്റിൽ 80-90 മിനിറ്റിൽ ഞാൻ സെഞ്ച്വറി അടിച്ചിട്ടുണ്ട്.' റിഷഭ് ബ്രൂക്കിന് മറുപടി നൽകി. എന്നാൽ നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിലാണ് ഞാൻ ഇക്കാര്യം ചോദിച്ചതെന്ന് ബ്രൂക്ക് പ്രതികരിച്ചു.

'ഞാൻ 55 പന്തുകളിൽ സെഞ്ച്വറി നേടിയിട്ടുണ്ട്. അത് താങ്കൾക്ക് ഇന്ന് മറികടക്കാൻ സാധിക്കുമോ?' ബ്രൂക്ക് പന്തിനോട് ചോദിച്ചു. ഈ ചോദ്യത്തിന് റിഷഭ് ഉടൻ തന്നെ മറുപടി നൽകി. 'താങ്കൾക്ക് മികച്ച റെക്കോർഡ് ഉണ്ടാവാം. എന്നാൽ എനിക്ക് റെക്കോർഡുകളോട് അത്ര വലിയ ആ​ഗ്രഹമില്ല. റെക്കോർഡുകൾ സ്വഭാവികമായി സംഭവിക്കുന്നതാണ്.' പന്ത് മറുപടി നൽകി.

Records? #RishabhPant’s reply will win your respect. 🙌#HarryBrook asked about the fastest hundred and Pant’s response was pure humility. 💯✨#ENGvIND 👉 2nd TEST, Day 4 | LIVE NOW on JioHotstar ➡ https://t.co/2wT1UwEcdi pic.twitter.com/MEx6HVDUJH

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 25 റൺസ് നേടിയ റിഷഭ് പന്ത് രണ്ടാം ഇന്നിങ്സിൽ 65 റൺസും നേടി. ആദ്യ ഇന്നിങ്സിൽ 269 റൺസും രണ്ടാം ഇന്നിങ്സിൽ 161 റൺസും നേടിയ ശുഭ്മൻ ​ഗില്ലിന്റെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. സ്കോർ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 587, ഇം​ഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 407. ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 427 ഡിക്ലയർഡ്, ഇം​ഗ്ലണ്ട് മൂന്നിന് 72.

Content Highlights:  Rishabh Pant's Epic Response To Harry Brooks' Tempting Offer

To advertise here,contact us