ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില് ഇന്ത്യന് ക്യാപ്റ്റന് ശുഭ്മന് ഗില്ലിന്റെ സെലക്ഷന് തീരുമാനങ്ങളെ പിന്തുണച്ച് ഓപ്പണര് യശസ്വി ജയ്സ്വാള്. നിര്ണായകമായ എഡ്ജ്ബാസ്റ്റണ് ടെസ്റ്റില് പേസ് കുന്തമുനയായ ജസ്പ്രീത് ബുംറ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല് സ്ക്വാഡിനെ കുറിച്ച് യാതൊരു ആശങ്കയുമില്ലെന്നും ഗില്ലിന് തന്റെ പദ്ധതികളെ കുറിച്ച് വളരെ വ്യക്തതയുണ്ടെന്നും ജയ്സ്വാള് മാധ്യമങ്ങളോട് പറഞ്ഞു.
എഡ്ജ്ബാസ്റ്റണിലെ ഒന്നാം ദിനം അവസാനിക്കുമ്പോള് അഞ്ച് വിക്കറ്റ് നഷ്ടത്തില് 310 റണ്സെന്ന നിലയിലാണ് ഇന്ത്യ. ജയ്സ്വാളിന് 13 റണ്സകലെ സെഞ്ച്വറി നഷ്ടമായപ്പോള് ക്യാപ്റ്റന് ഗില് സെഞ്ച്വറി നേടി ക്രീസിലുണ്ട്. ഇപ്പോള് ഗില്ലിന്റെ പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് ജയ്സ്വാള്.
Take a bow, Captain Shubman Gill 👏👏📸📸 The Centurion from Day 1 in Edgbaston! 💯#TeamIndia | #ENGvIND | @ShubmanGill pic.twitter.com/uC7ZJdoSEK
ഒന്നാം ദിവസത്തെ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ജയ്സ്വാളിന്റെ പ്രതികരണം. 'അവിശ്വസനീയമായ ഇന്നിങ്സാണ് ഗില് കാഴ്ചവെച്ചത്. സ്ക്വാഡിനെ കുറിച്ച് ഗില്ലിന് യാതൊരു ആശയക്കുഴപ്പവും ഇല്ല. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് വളരെ വ്യക്തതയുണ്ട്. ബാറ്റുകൊണ്ടും ഗില് മിന്നിക്കുകയാണ്', ജയ്സ്വാള് മാധ്യമങ്ങളോട് പറഞ്ഞു.
Yashasvi Jaiswal Said “Shubman Gill has been amazing, The way he batted. Also as a captain he has been very amazing.”#ShubmanGill𓃵 #INDvsENG #BCCI #ENGvIND #YashasviJaiswal𓃵 #INDvENG pic.twitter.com/cINdjI6DkS
എഡ്ജ്ബാസ്റ്റണിലെ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള് 216 പന്തില് 114 റണ്സുമായി ഗില് ക്രീസിലുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില് ഗില് നേടുന്ന രണ്ടാം സെഞ്ച്വറിയാണിത്. ലീഡ്സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില് ഇന്ത്യന് നായകന് സെഞ്ച്വറി നേടിയിരുന്നു.
ജയ്സ്വാള് 107 പന്തില് 13 ഫോറുകളോടെ 87 റണ്സെടുത്താണ് പുറത്തായത്. ബെന് സ്റ്റോക്സിന്റെ പന്തില് ജെയ്മി സ്മിത്തിന് ക്യാച്ച് സമ്മാനിച്ചാണ് ജയ്സ്വാള് പുറത്തായത്. ഓപ്പണര് കെഎല് രാഹുല് (26 പന്തില് രണ്ട്), കരുണ് നായര് (50 പന്തില് 31), റിഷഭ് പന്ത് (42 പന്തില് 25), നിതീഷ് കുമാര് റെഡ്ഡി (6 പന്തില് 1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് രണ്ടും, ബെന് സ്റ്റോക്സ്, ബ്രൈഡന് കാര്സ്, ശുഐബ് ബഷീര് എന്നിവര് ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlights: 'No confusion, Shubman Gill is very clear about his plans', Yashasvi Jaiswal backs captain