ട്വന്റി 20 ക്രിക്കറ്റിൽ തന്റെ പ്രിയപ്പെട്ട ഇലവനെ തിരഞ്ഞെടുത്ത് വരുൺ ചക്രവർത്തി. ആര് അശ്വിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ ഇഷ്ട ടീമിനെ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ടീമില്‍ ഇല്ല.
ഇംഗ്ലീഷ് താരം ജോസ് ബട്ലറും ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡുമാണ് ടീമിലെ ഓപ്പണർമാര്‍. മൂന്നാം നമ്പറിൽ ഇന്ത്യൻ ടി20 ടീം നായകൻ സൂര്യകുമാർ യാദവാണെത്തുന്നത്. ദക്ഷിണാഫ്രിക്കൻ മുൻ താരം ഹെൻറിച്ച് ക്ലാസനും വെസ്റ്റ് ഇൻഡീസ് മുൻ താരം നിക്കോളാസ് പുരാനുമാണ് നാല് അഞ്ച് സ്ഥാനങ്ങളില്‍. ബാറ്റിങ് ഓൾറൗണ്ടര്‍മാരായി ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയും വെസ്റ്റ് ഇൻഡീസിന്റെ ആന്ദ്രേ റസ്സലും ടീമില്‍ ഇടംപിടിച്ചു.
സ്പിൻ ഓൾറൗണ്ടര്‍മാരായി വെസ്റ്റ് ഇൻഡീസ് മുൻ താരം സുനിൽ നരെയ്നും അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാനുമാണ് ടീമിലുള്ളത്. ഇന്ത്യയുടെ ജസ്പ്രീത് ബുംമ്രയും ശ്രീലങ്കയുടെ മതീഷ പതിരാനയുമാണ് ടീമിലെ പേസര്‍മാര്‍.
വരുൺ ചക്രവർത്തിയുടെ മികച്ച ടി20 ഇലവന് ഇങ്ങനെ: ജോസ് ബട്ലർ, ട്രാവിസ് ഹെഡ്, സൂര്യകുമാർ യാദവ്, ഹെൻറിച്ച് ക്ലാസൻ, നിക്കോളാസ് പുരാൻ, ഹാർദിക് പാണ്ഡ്യ, ആന്ദ്രേ റസ്സൽ, സുനിൽ നരെയ്ൻ, റാഷിദ് ഖാൻ, ജസ്പ്രീത് ബുംമ്ര, മതീഷ പതിരാന.
Content Highlights: Virat Kohli, Rohit Sharma Snubbed As Varun Chakravarthy Names His Dream T20 XI