ട്വന്റി 20 ലോകകപ്പ് കിരീടം നേടിയതിന്റെ ഒന്നാം വാര്ഷികം ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങള്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മറ്റെന്നാൾ ആരംഭിക്കാനിരിക്കെ ബര്മിംഗ്ഹാമിലുള്ള ഹോട്ടലിലാണ് ഇന്ത്യൻ താരങ്ങൾ കേക്ക് മുറിച്ച് കിരീടനേട്ടത്തിന്റെ ഒന്നാം വാര്ഷികം ആഘോഷിച്ചത്.
ടീം ഇന്ത്യ, 2024 ലോകകപ്പ് ചാംപ്യന്മാർ എന്നിങ്ങനെ എഴുതിയ രണ്ട് കേക്കുകൾ ഉണ്ടായിരുന്നു. ഇന്ത്യൻ പേസർമാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംമ്ര എന്നിവർ ചേർന്നാണ് കേക്ക് മുറിച്ചത്. പിന്നാലെ താരങ്ങൾ പരസ്പരം കേക്ക് പങ്കുവെയ്ക്കുകയും ചെയ്തു. ഇന്ത്യൻ ടീമിന്റെ ആഘോഷങ്ങൾ ബിസിസിഐ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
In Birmingham, bringing in one-year anniversary of #TeamIndia's T20 World Cup 🏆 Triumph!Core memory 🥹 pic.twitter.com/FUUjbKdnHN
കഴിഞ്ഞ വര്ഷം ജൂണ് 29നാണ് ഇന്ത്യ 11 വര്ഷത്തെ ഐസിസി കിരീടമെന്ന കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ ട്വന്റി 20 ലോകചാംപ്യന്മാരായത്. പിന്നാലെ സൂപ്പർതാരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവർ ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർ കഴിഞ്ഞ മാസമാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. അന്ന് ട്വന്റി 20 ലോകകിരീടം നേടിയ ടീമിലെ ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, യശസ്വി ജയ്സ്വാൾ തുടങ്ങിയവർ ഇന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമാണ്.
Content Highlights: Indian Cricket Team celebrates one year of T20 world cup victory