സഞ്ജുവിന് മുന്‍പ് മറ്റൊരു പ്രധാന താരം ടീം വിട്ടേക്കും; 2026 സീസണ് മുന്‍പ് വമ്പന്‍ നീക്കത്തിനൊരുങ്ങി രാജസ്ഥാന്‍

സഞ്ജുവിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പർ കിങ്സ് ഒരുങ്ങുന്നുവെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ട്

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 സീസൺ അവസാനിച്ചതിന് പിന്നാലെ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററും നിലവിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസൺ ഫ്രാഞ്ചൈസി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാണ്. രവിചന്ദ്രൻ അശ്വിനേയും ശിവം ദുബെയെയും നൽകി രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജുവിനെ സ്വന്തമാക്കാനുള്ള ട്രേഡിനായി ചെന്നൈ സൂപ്പർ കിങ്സ് ഒരുങ്ങുന്നുവെന്ന തരത്തില്‍ റിപ്പോർട്ടുകൾ ഇതിനോടകം പുറത്തു വന്നുകഴിഞ്ഞു.

എന്നാൽ താരലേലത്തിന് മുൻപായുള്ള ഈ സ്വാപ് ഡീൽ യാഥാർഥ്യമാകുമോ എന്ന കാര്യത്തില്‍ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. സഞ്ജുവിന്റെ സിഎസ്കെയിലേക്കുള്ള കൂടുമാറ്റം സംബന്ധിച്ച അഭ്യൂഹം ശക്തമാവുന്നതിന് ഇടയിൽ മറ്റൊരു താരത്തെ രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്യാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.

RR may look to release Dhruv Jurel or trade him to other teams, like the Kolkata Knight Riders.— Cricxtasy pic.twitter.com/Rh4wYAV6UN

ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ അടുത്ത ഐപിഎൽ സീസണിൽ ടീമിനൊപ്പം ഉണ്ടായേക്കില്ല എന്നാണ് സൂചനകൾ. പതിനെട്ടാം സീസണിലെ താര ലേലത്തിന് മുൻപായി രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയ അഞ്ച് പേരില്‍ ഒരാൾ‌ ജുറേലായിരുന്നു. 14 കോടി രൂപയ്ക്കാണ് താരത്തെ ടീം റിട്ടൈന്‍ ചെയ്തത്. ധ്രുവ് ജുറേലിന്റെ പ്രതിഫലം 6,900 ശതമാനം ആണ് ഉയർന്നത്. വെറും 20 ലക്ഷമായിരുന്നു താരത്തിന്‍റെ മുന്‍ സീസണിലെ പ്രതിഫലം.

എന്നാല്‍ കോടികള്‍ മുടക്കി നിലനിർത്തിയിട്ടും ഫ്രാഞ്ചൈസി തന്നിലർപ്പിച്ച വിശ്വാസം കാക്കാന്‍ താരത്തിനായില്ല. ജോസ് ബട്ട്ലറെ പോലെ മികച്ച ഫോമിലുള്ളൊരു താരത്തെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കി ജുറേലിനെ നിലനിർത്തിയതിന് റോയൽസ് ടീം മാനേ​​ജ്മെന്‍റ് രൂക്ഷവിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്.

പോയ സീസണില്‍ 14 മത്സരങ്ങളിൽ നിന്ന് 333 റൺസ് ആയിരുന്നു ജുറേലിന്‍റെ സമ്പാദ്യം. 156 ആയിരുന്നു സ്ട്രൈക്ക്റേറ്റ്. സീസണിലെ പല മത്സരങ്ങളിലും ടീം തോൽവിയിലേക്ക് വീണതിന് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെട്ടത് ജുറേലും ഹെറ്റ്മെയറുമടക്കമുള്ള താരങ്ങളുടെ മോശം ഫോമാണ്. ഇരുവരേയും ടീമിൽ നിലനിർത്താൻ രാജസ്ഥാൻ റോയൽസ് എടുത്ത തീരുമാനം പിന്നീട് വ്യാപക വിമർശനം ഏറ്റുവാങ്ങി.

Content Highlights: After Sanju Samson Dhruv Jurel likely to move out of Rajasthan Roya;s before IPL 2026

To advertise here,contact us