ടെസ്റ്റ് ചാംപ്യന്മാർ പുതിയ തുടക്കത്തിന് ഇറങ്ങുന്നു; കേശവ് മഹാരാജിന്റെ ടീമിൽ മൂന്ന് അരങ്ങേറ്റക്കാർ

ആദ്യ മത്സരത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു

ലോക ടെസ്റ്റ് ചാംപ്യന്മാരായ ദക്ഷിണാഫ്രിക്കയുടെ പുതിയ ടെസ്റ്റ് ചാംപ്യൻഷിപ്പ് പതിപ്പിന് ഇന്ന് തുടക്കമാകും. രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ സിംബാബ്‍വെയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ. പൊതുവെ യുവതാരങ്ങൾക്ക് പ്രധാന്യം നൽകിയുള്ള ടീമിനെ സ്പിന്നർ കേശവ് മഹാരാജ് ആണ് നയിക്കുന്നത്.

ആദ്യ മത്സരത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് അരങ്ങേറ്റക്കാർ ഉൾപ്പെടുന്നതാണ് ദക്ഷിണാഫ്രിക്കൻ ടീം. വിക്കറ്റ് കീപ്പർ ബാറ്റർ ലുവൻ-ഡ്രെ പ്രിട്ടോറിയസ്, ഡെവാൾഡ് ബ്രെവീസ്, ഫാസ്റ്റ് ബൗളർ കോഡി യൂസഫ് എന്നിവരാണ് ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുക. മറുവശത്ത് ലോകചാംപ്യന്മാരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശക്തമായ പോരാട്ടമാകും സിംബാബ്‍വെയുടെ ലക്ഷ്യം.

സിംബാബ്‍വെയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കയുടെ പ്ലെയിങ് ഇലവൻ: മാത്യൂ ബ്രീത്സകെ, ടോണി ഡെ സോർസി, വിയാൻ മൾഡർ, ഡ‍േവിഡ് ബെഡിങ്ഹാം, ലുവൻ-ഡ്രെ പ്രിട്ടോറിയസ്, ഡെവാൾഡ് ബ്രെവീസ്, കൈൽ വെരെയ്നെ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, കോഡി യൂസഫ്, ക്വാന മഫാക്ക.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സിംബാബ്‍വെ ടീം: ക്രെയ്​ഗ് എർവിൻ (ക്യാപ്റ്റൻ), ബ്രയാൻ ബെന്നറ്റ്, തങ്ക ചിവാങ്ക, ട്രെവർ ​ഗ്വാണ്ടു, തകുദ്സ്വനാഷെ കൈതാനോ, വെസ്ലി മധേവെരെ, ക്ലൈവ് മദാൻഡെ, വിൻസന്റ് മസെകെസ, വെല്ലിങ്ടൺ മസ്കടാസ, പ്രിൻസ് മസ്വോർ, കുൻഡായി മതിഗിമു, ബ്ലെസിങ് മുസാറബാനി, ന്യൂമാൻ ന്യാംഹരി, ടഫാഡ്‌സ്‌വ സിഗ, നിക്കോളാസ് വെൽക്, സീൻ വില്യംസ്.

Content Highlights: South Africa will face Zimbabwe in their first series WTC 2025-27

To advertise here,contact us