ലീഡ്‌സ് ടെസ്റ്റ് കൊടുത്ത എട്ടിന്‍റെ പണി!, ICC റാങ്കിങ്ങില്‍ ജഡേജ ആദ്യ പത്തില്‍ നിന്ന് പുറത്ത്‌

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് താരത്തിന് തിരിച്ചടി

icon
dot image

ഏറ്റവും പുതിയ ഐസിസി റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് തിരിച്ചടി. ബുധനാഴ്ച പുറത്തുവിട്ട ടെസ്റ്റ് ബോളര്‍മാരുടെ ഐസിസി റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജ ആദ്യ പത്തില്‍ നിന്ന് പുറത്തായി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് താരത്തിന് തിരിച്ചടി.

ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയം വഴങ്ങിയിരുന്നു. മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ ജഡേജ 27 ഓവറില്‍ 172 റണ്‍സ് വഴങ്ങിയിരുന്നു. ഇതോടെ ജഡേജ ടെസ്റ്റ് ബോളര്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ജഡേജ 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Image

ബുധനാഴ്ച വന്ന അപ്‌ഡേറ്റ് വരെ ജഡേജ ടെസ്റ്റ് ബോളര്‍മാരുടെ റാങ്കിങ്ങില്‍ പത്താം സ്ഥാനത്തായിരുന്നു. എന്നാല്‍ ലീഡ്‌സ് ടെസ്റ്റിലെ മോശം പ്രകടനത്തോടെ മൂന്ന് സ്ഥാനങ്ങള്‍ താഴോട്ട് പിന്തള്ളപ്പെട്ടു. എന്നാല്‍ ഐസിസി ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ജഡേജ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നുണ്ട്.

അതേസമയം ലീഡ്‌സിലെ മികച്ച പ്രകടനത്തോടെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ഐസിസി ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ അഞ്ചില്‍ ഇടംനേടി. ബോളര്‍മാരുടെ റാങ്കിങ്ങില്‍ മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംമ്ര ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. കഗിസോ റബാഡ, പാറ്റ് കമ്മിന്‍സ്, നൊമാന്‍ അലി, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് താരങ്ങള്‍.

Content Highlights: ICC Test Rankings: Ravindra Jadeja drops out of top 10 bowlers list after Leeds performance

To advertise here,contact us
To advertise here,contact us
To advertise here,contact us