സെഞ്ച്വറിക്ക് ശേഷം സമ്മർ സോൾട്ട് സെലിബ്രേഷൻ ആവർത്തിക്കൂ എന്ന് ഗവാസ്‌കർ; വൈറലായി പന്തിന്റെ റിയാക്ഷൻ

ലീഡ്‌സിലെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ പന്ത് തന്റെ ഐക്കോണിക് സെലിബ്രേഷനായ സമ്മര്‍ സോള്‍ട്ട് അടിച്ചായിരുന്നു ആഘോഷിച്ചത്

ഇംഗ്ലണ്ടിനെതിരെ ലീഡ്സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടിയിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്സില്‍ 134 റണ്‍സ് നേടിയ പന്ത്, രണ്ടാം ഇന്നിംഗ്സില്‍ 118 റണ്‍സും സ്വന്തമാക്കി. പിന്നാലെ താരം പുറത്താവുകയും ചെയ്തു. മൂന്ന് സിക്സും 15 ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്.

പന്തിന്റെ സെഞ്ച്വറിക്ക് ശേഷം ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കറിന്റെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത്. ലീഡ്‌സിലെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ പന്ത് തന്റെ ഐക്കോണിക് സെലിബ്രേഷനായ സമ്മര്‍ സോള്‍ട്ട് അടിച്ചായിരുന്നു ആഘോഷിച്ചത്. അതേ സമ്മര്‍ സോള്‍ട്ട് സെലിബ്രേഷന്‍ ഇത്തവണയും ആവര്‍ത്തിക്കൂ എന്നാണ് സ്റ്റാന്‍ഡ്‌സിലിരിക്കുകയായിരുന്ന ഗവാസ്‌കര്‍ ആംഗ്യം കാണിച്ച് ആവശ്യപ്പെട്ടത്.

📸 📸What an entertainer! What a performer! 🫡 🫡Rishabh Pant - Take. A. Bow 🙌Updates ▶️ https://t.co/CuzAEnBkyu #TeamIndia | #ENGvIND | @RishabhPant17 pic.twitter.com/I7e87xjLG6

സെഞ്ച്വറിക്ക് ശേഷം ഫുട്‌ബോള്‍ താരം ഡെലി അലിയുടെ വൈറലായ 2018ലെ ആഘോഷമാണ് പന്ത് അനുകരിച്ചത്. എന്നാല്‍ സുനില്‍ ഗവാസ്‌കര്‍ ആവശ്യപ്പെടുന്നത് കണ്ട പന്ത്, പിന്നീടൊരിക്കല്‍ അത് ചെയ്യാമെന്ന് വാക്കുകൊടുക്കുകയും ചെയ്തു. ഗവാസ്‌കര്‍ ചിരിച്ചുകൊണ്ട് ആവശ്യപ്പെടുന്നതും പന്ത് പിന്നീട് ചെയ്യാമെന്ന് ആംഗ്യം കാണിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

SUNIL GAVASKAR ASKING PANT TO CELEBRATE 🥹📷pic.twitter.com/ODbAhiBxpX

അതേസമയം കെ.എല്‍ രാഹുലും ഇന്ത്യക്കായി സെഞ്ച്വറി തികച്ചു. ഓപണറായി ഇറങ്ങിയ രാഹുല്‍ 202 പന്തിലാണ് സെഞ്ച്വറിയടിച്ചത്. 14 ബൗണ്ടറികളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് ഇതുവരെ പിറന്നത്. മത്സരം നാലാം ദിനം പുരോഗമിക്കുമ്പോള്‍ രാഹുലിന്റെയും പന്തിന്റെയും സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യയുടെ ലീഡ് 300 റണ്‍സ് കടന്നിട്ടുണ്ട്.

Content Highlights: Sunil Gavaskar Urges Rishabh Pant For 'Somersault Celebration'; Indian WK Replies In Heartwarming Moment

To advertise here,contact us