'അന്ന് ടോസ് നേടിയപ്പോൾ എന്ത് ചെയ്യണമെന്ന് ഞാൻ മറന്നുപോയി, പക്ഷേ ഭാ​ഗ്യം തുണച്ചു': രോഹിത് ശർമ

'2013ലെ ചാംപ്യൻസ് ലീ​ഗ് ട്വന്റി 20യിൽ ഒരു മത്സരത്തിന് മുമ്പായാണ് സംഭവം ഉണ്ടായത്'

ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ പലകാര്യങ്ങളും മറന്നുപോകുന്നത് താരങ്ങൾക്കിടെയിൽ ചർച്ചയാണ്. ഒരിക്കൽ ടോസ് ലഭിച്ചപ്പോൾ എന്ത് ചെയ്യണമെന്ന് താൻ മറന്നുപോയതായി വെളിപ്പെടുത്തുകയാണ് രോഹിത് ശർമ. എന്നാൽ ഭാ​ഗ്യത്തിന് ആ മത്സരം വിജയിച്ചുവെന്ന് പറയുകയാണ് രോഹിത് ശർമ.

'2013ലെ ചാംപ്യൻസ് ലീ​ഗ് ട്വന്റി 20യിൽ ഒരു മത്സരത്തിന് മുമ്പായാണ് സംഭവം ഉണ്ടായത്. മത്സരത്തിന് മുമ്പ് ടോസ് ലഭിച്ചാൽ ഫീൽഡിങ് തിരഞ്ഞെടുക്കുവാനായിരുന്നു ടീമിന്റെ തീരുമാനം. പക്ഷെ ടോസ് വിജയിച്ചപ്പോൾ ഞാൻ ബാറ്റിങ് തിരഞ്ഞെടുത്തു. പിന്നാലെ പരിശീലകൻ അനിൽ കുംബ്ലെ തന്നോട് ചോദിച്ചു. രോഹിത് നീയെന്താണ് ചെയ്തത്? ഞാൻ പറഞ്ഞു, പിച്ച് കണ്ടപ്പോൾ ബാറ്റിങ്ങിന് നല്ലതാണെന്ന് തോന്നി. അതുകൊണ്ടാണ് ബാറ്റിങ് തിരഞ്ഞെടുത്തത്.'

'സത്യത്തിൽ ടോസ് ലഭിച്ചാൽ എന്ത് ചെയ്യണമെന്ന് ഞാൻ മറന്നുപോയതായിരുന്നു. ഭാ​ഗ്യത്തിന് മത്സരം മുംബൈ ഇന്ത്യൻസ് വിജയിച്ചു,' രോഹിത് ശർമ വ്യക്തമാക്കി.

2013ലെ ഐപിഎല്ലിന്റെ പാതി സീസൺ പിന്നിട്ടപ്പോഴാണ് ഓസ്ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിങ്ങിന് പകരമായി രോഹിത് ശർമ മുംബൈ ഇന്ത്യൻസ് നായകസ്ഥാനം ഏറ്റെടുത്തത്. രോഹിത് ശർമ നായകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ആ സീസണിൽ ആദ്യമായി മുംബൈ ഇന്ത്യൻസിന് ഐപിഎൽ കിരീടം നേടാൻ സാധിച്ചു. പിന്നാലെ അതേ വർഷം ചാംപ്യൻസ് ലീ​ഗ് ട്വന്റി 20 കിരീടവും മുംബൈ ഇന്ത്യൻസാണ് സ്വന്തമാക്കിയത്.

Content Highlights: Rohit Sharma revealed a hilarious incident from the 2013 Champions League

To advertise here,contact us