നാല് സെഞ്ച്വറികൾ പിറന്നു, ഇരു കൂട്ടരും റണ്ണൊഴുക്കി; ശ്രീലങ്ക-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് സമനിലയിൽ

ശ്രീലങ്ക-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് സമനിലയിൽ.

ശ്രീലങ്ക-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് സമനിലയിൽ. 285 റൺസിന് രണ്ടാം ഇന്നിങ്സിൽ ഡിക്ലയർ ചെയ്ത് ആദ്യ ഇന്നിങ്സിലെ 10 റൺസ് ലീഡടക്കം ബംഗ്ലാദേശ് ഉയർത്തിയത് 296 റൺസ് വിജയലക്ഷ്യമായിരുന്നു. ഇത് പിന്തുടർന്ന ശ്രീലങ്ക 72 ന് നാല് എന്ന നിലയിൽ അഞ്ചാം ദിനം അവസാനിപ്പിച്ചു.

ആദ്യ ഇന്നിങ്സിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 485 റൺസാണ് നേടിയിരുന്നത്. നജ്മുല്‍ ഹുസൈന്‍ ഷാന്റോ (148), മുഷ്ഫിഖർ റഹ്മാൻ( 163) എന്നിവർ തകർപ്പൻ സെഞ്ച്വറികളുമായി തിളങ്ങി.

90 റൺസെടുത്ത് ലിറ്റൺ ദാസും കരുത്ത് പകർന്നു. എന്നാൽ ബംഗ്ലാദേശിന് അതേ നാണയത്തിൽ മറുപടി നൽകിയ ശ്രീലങ്ക 475 റൺസ് നേടി. പാതും നിസ്സങ്കയുടെ (187) ബിഗ് ഇന്നിങ്‌സാണ് ലങ്കയ്ക്ക് തുണയായത്. കമിന്ദു മെൻഡിസും ദിനേശ് ചന്ദിമലും അർധ സെഞ്ച്വറി നേടി.

ബംഗ്ലാദേശിന് വേണ്ടി രണ്ടാം ഇന്നിങ്‌സിലും ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ സെഞ്ച്വറി സ്വന്തമാക്കിയതോടെ സ്കോർ ഉയർന്നു. ഒടുവിൽ ആറ് വിക്കറ്റിന് 285 റൺസിൽ നിൽക്കവെ കടുവകൾ ഡിക്ലയർ ചെയ്തു. ശേഷം ശ്രീലങ്ക നാല് വിക്കറ്റിന് 72 റൺസ് നേടി. ഇതോടെ മത്സരം സമനിലയിലായി.

Content Highlights: srilanka vs bangladesh test draw

To advertise here,contact us