ബഹാമാസിനെ വീഴ്ത്തി; ടി20 ലോകകപ്പിന് യോഗ്യത നേടി കാനഡ

ടൂര്‍ണമെന്റില്‍ യോഗ്യത ഉറപ്പിക്കുന്ന 13-ാം രാജ്യമാണ് കാനഡ

അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിന് യോഗ്യത നേടി കാനഡ. ബഹാമാസിനെ ഏഴ് വിക്കറ്റിനു വീഴ്ത്തിയാണ് കാനഡ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. നിലവിലെ സീസണിൽ കാനഡയുടെ തുടർച്ചയായ അഞ്ചാം വിജയമാണിത്.

ആദ്യം ബാറ്റ് ചെയ്‌ത ബഹാമ 19.5 ഓവറില്‍ എടുത്തത് 57 റണ്‍സ് മാത്രമാണ്. കാനഡയുടെ കലീം സന 4 ഓവറില്‍ 2 മെയ്ഡനടക്കം 6 റണ്‍സിന് 3 വിക്കറ്റുകള്‍ കൊയ്ത് ബഹാമയെ തകര്‍ത്തു. ശിവം ശർമ്മയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

The road to ICC Men's #T20WorldCup 2026 is heating up with 13 teams now locked in 🔥

കാനഡയുടെ മറുപടി വെറും 5.3 ഓവറില്‍ അവസാനിച്ചു. അവര്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 61 റണ്‍സ് അടിച്ചാണ് ജയം പിടിച്ചത്. കാനഡയ്ക്കായി ദില്‍പ്രീത് ബജ്‍വ 14 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 36 റണ്‍സെടുത്തു. ഹര്‍ഷ് ഠാക്കൂര്‍ 8 പന്തില്‍ ഒരു സിക്‌സും ഫോറും സഹിതം 14 റണ്‍സ് കണ്ടെത്തി.

ഇതോടെ കാനഡ 2025 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിന് യോഗ്യത നേടി. ടൂര്‍ണമെന്റില്‍ യോഗ്യത ഉറപ്പിക്കുന്ന 13-ാം രാജ്യമാണ് കാനഡ.

Content Highlights: Canada Clinch Spot In ICC Men's T20 World Cup 2026

To advertise here,contact us