സ്റ്റോക്സിനെ വീഴ്ത്തി കലിപ്പ് ലുക്കിൽ സിറാജ്; നിരാശയിൽ ബാറ്റ് മുകളിലേക്കെറിഞ്ഞ് ഇംഗ്ലണ്ട് ക്യാപ്റ്റൻ, വീഡിയോ

ബെൻ സ്റ്റോക്സിന്റെ വിക്കറ്റ് വീണതിന് ശേഷം അരങ്ങേറിയ നാടകീയ സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്

icon
dot image

ഇന്ത്യയ്ക്കെതിരായ ലീഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം ഇം​ഗ്ലണ്ട് ക്യാപ്റ്റൻ‌ ബെൻ സ്റ്റോക്സിനെ പുറത്താക്കി പേസർ മുഹമ്മദ് സിറാജ്. 52 പന്തിൽ‌ 20 റണ്‍സുമായാണ് സ്റ്റോക്സിന്റെ മടക്കം. ഹാരി ബ്രുക്കുമായി ചേര്‍ന്ന് ഇന്നിങ്‌സ് നേരെയാക്കാനുള്ള ശ്രമത്തിനിടെയാണ് ഇംഗ്ലീഷ് ക്യാപ്റ്റന്റെ വീഴ്ച. സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു ക്യാച്ച് നല്‍കിയാണ് സ്റ്റോക്‌സ് മടങ്ങിയത്.

ബെൻ സ്റ്റോക്സിന്റെ വിക്കറ്റ് വീണതിന് ശേഷം അരങ്ങേറിയ നാടകീയ സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. മുഹമ്മദ് സിറാജിന്റെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമം പിഴച്ചതോടെ സ്റ്റോക്സ് ഔട്ടാവുകയായിരുന്നു. 65–ാം ഓവറിലെ അഞ്ചാം പന്തില്‍ സ്റ്റോക്സിനു പിഴച്ചു. എഡ്ജായ ബോൾ റിഷഭ് പന്ത് പിടിച്ചെടുത്തതോടെ ഇംഗ്ലണ്ട് ക്യാപ്റ്റന് നിരാശയോടെ മടങ്ങേണ്ടിവന്നു. പുറത്തായതിന്റെ നിരാശയിൽ ബാറ്റ് മുകളിലേക്ക് എറിയുകയാണ് സ്റ്റോക്സ് ചെയ്തത്. മുകളിലേക്ക് എറിഞ്ഞ ബാറ്റ് പിടിച്ചെടുത്ത ശേഷമാണ് സ്റ്റോക്സ് ഗ്രൗണ്ടില്‍നിന്നു മടങ്ങിയത്.

Mohammed Siraj knocks over England skipper Ben Stokes with a stunning delivery 🎯One of the key moments from Day 3#INDvsENG #Siraj #Stokes #TestCricket #CricketHighlights pic.twitter.com/Gez5j2hUKj

ഇം​ഗ്ലണ്ട് ക്യാപ്റ്റനെ പുറത്താക്കിയ സന്തോഷം സിറാജും പ്രകടിപ്പിച്ചു. വിക്കറ്റ് വീണതിന്റെ ആവേശത്തിൽ സ്റ്റോക്സിനെ സിറാജ് രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. വിക്കറ്റ് നേടിയ മുഹമ്മദ് സിറാജിന്റെ ആഘോഷത്തിന്റെയും സ്റ്റോക്സിന്റെ നിരാശയുടേയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Content Highlights: Ben Stokes throws bat in frustration after falling to Mohammed Siraj in 1st Test, Video goes viral

To advertise here,contact us
To advertise here,contact us
To advertise here,contact us