ഇംഗ്ലണ്ടിനെതിരെ ബാസ് ബോൾ കളിച്ച് ജയ്സ്വാളിന് സെഞ്ച്വറി; ഇന്ത്യ മികച്ച ടോട്ടലിലേക്ക്

താരം പുറത്താകാതെ ക്രീസിലുണ്ട്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ ഓപണർ യശ്വസി ജയ്‌സ്വാളിന് സെഞ്ച്വറി. 144 പന്തുകളിൽ നിന്നാണ് താരം സെഞ്ച്വറി നേടിയത്. 16 ഫോറുകളും ഒരു സിക്‌സും താരം നേടി. 74 പന്തിൽ 58 റൺസുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും വേഗത്തിൽ സ്കോർ ചലിപ്പിച്ചപ്പോൾ ഇന്ത്യ 50 ഓവർ പിന്നിടുമ്പോൾ 210 റൺസിന് രണ്ട് എന്ന നിലയിലാണ്.

നേരത്തെ ടോസ് ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങുകയിരുന്നു ഇന്ത്യ . 42 റൺസെടുത്ത കെ എൽ രാഹുൽ, അരങ്ങേറ്റക്കാരനായ സായ് സുദർശൻ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. കെ എൽ രാഹുൽ 42 റൺസുമായി ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ സായ് പൂജ്യത്തിന് പുറത്തായി. ബെൻ സ്റ്റോക്സ്, ബ്രെയ്‌ഡൻ കെയ്‌സ് എന്നിവർക്കാണ് വിക്കറ്റുകൾ.

Content Highlights:Yashasvi Jaiswal hit century; India vs England first test

To advertise here,contact us