'ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെടും'; 2021ലെ വോണിന്റെ പാളിപ്പോയ പ്രവചനം ചർച്ചക്കിടയിൽ കുത്തിപ്പൊക്കി പുജാര

ഇന്ത്യ ഓസ്‌ട്രേലിയയിൽ 4-0 ന് വൈറ്റ് വാഷ് ചെയ്യപ്പെടുമെന്നായിരുന്നു വോണിന്റെ അന്നത്തെ പ്രവചനം

ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോണിനെതിരെ പരിഹാസവുമായി ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. 2020–21 ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ വോണിന്റെ തെറ്റിയ പോയ പ്രവചനം ലൈവ് ടിവിയിൽ ട്രോളിയ പുജാര, പ്രവചനത്തിന്റെ ഒരു ഫ്രെയിം ചെയ്ത പകർപ്പ് ഓട്ടോഗ്രാഫ് ചെയ്യാനും വോണിനോട് ആവശ്യപ്പെട്ടു. ഹർഷ ഭോഗ്ലെ, സുനിൽ ഗവാസ്കർ തുടങ്ങിയവർ കൂടിയുണ്ടായിരുന്ന സദസ്സിൽ വെച്ച് വോൺ അതിൽ ഒപ്പുവെക്കുകയും ചെയ്തു.

ഇന്ത്യ ഓസ്‌ട്രേലിയയിൽ 4-0 ന് വൈറ്റ് വാഷ് ചെയ്യപ്പെടുമെന്നായിരുന്നു വോണിന്റെ അന്നത്തോടെ പ്രവചനം. എന്നാൽ പ്രധാന കളിക്കാരുടെ അഭാവത്തിൽ പോലും ഇന്ത്യ ആ പ്രവചനത്തെ ധിക്കരിച്ചു, പരമ്പര 2-1 ന് സ്വന്തമാക്കി. സിഡ്‌നി ടെസ്റ്റ് സമനിലയിലാക്കിയ ടീം, ബ്രിസ്‌ബേനിൽ നടന്ന ടെസ്റ്റിന്റെ അവസാന ദിനം 328 റൺസ് പിന്തുടർന്ന് വിദേശ മണ്ണിൽ ചരിത്ര പരമ്പര വിജയം നേടുകയും ചെയ്തു.

Content Highlights:Pujara mocks Vaughan's 4-0 prediction on Live TV

To advertise here,contact us