ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകൾക്കുള്ള സിംബാബ്വെ ടീമിനെ പ്രഖ്യാപിച്ചു. ക്രെയ്ഗ് എർവിൻ നായകനായ 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിംബാബ്വെയാണ് പരമ്പരയ്ക്ക് വേദിയാകുന്നത്. ജൂൺ 28 മുതൽ ജൂലൈ രണ്ട് വരെയാണ് പരമ്പരയിലെ ആദ്യ മത്സരം. പിന്നാലെ ജൂലൈ ആറ് മുതൽ 10 വരെ പരമ്പരയിലെ രണ്ടാമത്തെ മത്സരവും നടക്കും.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയതിന് ശേഷമുള്ള ദക്ഷിണാഫ്രിക്കയുടെ ആദ്യ പരമ്പരയാണിത്. ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ നാലാം പതിപ്പിൽ സിംബാബ്വെ - ദക്ഷിണാഫ്രിക്ക ടീമുകളുടെ ആദ്യ പരമ്പരയുമാണിത്. വിജയത്തോടെ പുതിയ ടെസ്റ്റ് ചാംപ്യൻഷിപ്പിന് തുടക്കം കുറിക്കാനാവും ഇരുടീമുകളുടെയും ശ്രമം.
Zimbabwe name Test squad to face world champions South AfricaDetails 🔽https://t.co/hOKc9D1TQH pic.twitter.com/aoZxk1J2Ok
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സിംബാബ്വെ ടീം: ക്രെയ്ഗ് എർവിൻ (ക്യാപ്റ്റൻ), ബ്രയാൻ ബെന്നറ്റ്, തങ്ക ചിവാങ്ക, ട്രെവർ ഗ്വാണ്ടു, തകുദ്സ്വനാഷെ കൈതാനോ, വെസ്ലി മധേവെരെ, ക്ലൈവ് മദാൻഡെ, വിൻസന്റ് മസെകെസ, വെല്ലിങ്ടൺ മസ്കടാസ, പ്രിൻസ് മസ്വോർ, കുൻഡായി മതിഗിമു, ബ്ലെസിങ് മുസാറബാനി, ന്യൂമാൻ ന്യാംഹരി, ടഫാഡ്സ്വ സിഗ, നിക്കോളാസ് വെൽക്, സീൻ വില്യംസ്.
Content Highlights: Zimbabwe names squad for Test series against South Africa