ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്പേ നിഗൂഢമായ പോസ്റ്റുമായി ഇന്ത്യന് പേസര് മുകേഷ് കുമാര്. ജൂണ് 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമില് നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. പകരം മറ്റൊരു യുവപേസര് ഹര്ഷിത് റാണയെയാണ് സ്ക്വാഡില് ഉള്പ്പെടുത്തിയത്. ഇപ്പോള് പരമ്പരയ്ക്ക് ദിവസങ്ങള്ക്ക് മുന്പേയാണ് താരം പോസ്റ്റ് ചെയ്ത ഇന്സ്റ്റഗ്രാം സ്റ്റോറി ഇപ്പോള് വൈറലാവുകയാണ്.
'കര്മ്മ അതിന്റെ സമയത്തിന് വേണ്ടി കാത്തിരിക്കുകയാണ്. നിങ്ങള് എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. കര്മ്മ ഒരിക്കലും ക്ഷമിക്കാറില്ല. നിങ്ങള്ക്ക് എപ്പോഴും തിരിച്ചടി ലഭിക്കും', എന്നായിരുന്നു മുകേഷ് കുമാറിന്റെ ഇന്സ്റ്റഗ്രാം സ്റ്റോറി. ആരുടെയും പേര് പരാമര്ശിച്ചില്ലെങ്കിലും പോസ്റ്റിന്റെ സമയവും സ്വരവും സമീപകാലത്തെ ടീം മാനേജ്മെന്റിന്റെ തീരുമാനങ്ങളോടുള്ള താരത്തിന്റെ പ്രതികരണമാണ് സൂചിപ്പിക്കുന്നതെന്നാണ് ആരാധകര് വാദിക്കുന്നത്.
Mukesh Kumar's Instagram story. pic.twitter.com/WNX2xur3CN
മെയ് മാസത്തില് പ്രഖ്യാപിച്ച ടെസ്റ്റ് ടീമില് മുകേഷിനെ ഉള്പ്പെടുത്തിയിരുന്നില്ല. പകരം ഇംഗ്ലണ്ട് ലയണ്സിനെതിരെ രണ്ട് അനൗദ്യോഗിക ടെസ്റ്റുകള് കളിക്കാനുള്ള ഇന്ത്യ എ ടീമിലേക്കാണ് 31കാരനായ ഫാസ്റ്റ് ബൗളറെ തിരഞ്ഞെടുത്തത്. മെയ് 30 മുതല് ജൂണ് 2 വരെ കാന്റര്ബറിയില് നടന്ന ആദ്യ മത്സരത്തില് 92 റണ്സ് വഴങ്ങി മൂന്ന് വിക്കറ്റുകള് വീഴ്ത്തി മുകേഷ് തന്റെ മികവ് തെളിയിച്ചു.
Content Highlights: Mukesh Kumar Posts Cryptic Message After Being Ignored For England Test Series