ബാസ്‌ ബോൾ VS യുവനിര; ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

തലമുറ മാറ്റത്തിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

തലമുറ മാറ്റത്തിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം. രോഹിത് ശർമ, വിരാട് കോഹ്‌ലി തുടങ്ങി പ്രധാന സീനിയർ താരങ്ങൾ വിരമിച്ചതിന് ശേഷമുള്ള പരമ്പര എങ്ങനെയാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

യുവരക്തത്തിന് മുന്‍തൂക്കമുള്ള ടീമുമായാണ് അഞ്ചുമത്സരങ്ങളുള്ള പരമ്പരയില്‍ പുതിയ നായകൻ ശുഭ്മാൻ ഗില്ലിന് കീഴിൽ ഇന്ത്യ കളിക്കുക. പരമ്പരയില്‍ നായകന്‍ എന്ന നിലയിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്ലിനും ഇത് വലിയ വെല്ലുവിളിയാണ്. ഇന്ത്യയുടെ ഭാവിതാരമെന്ന് വിശേഷിപ്പിക്കുമ്പോഴും രാജ്യത്തിനകത്തെ ടെസ്റ്റുകളില്‍ 42.03 ബാറ്റിംഗ് ശരാശരിയുള്ള ഗില്ലിന് ഇന്ത്യയ്ക്ക് പുറത്ത് 27.53 എന്ന മോശം ബാറ്റിംഗ് ശരാശരിയാണുള്ളത്. ഇംഗ്ലണ്ടില്‍ കഴിഞ്ഞ പര്യടനത്തില്‍ ദയനീയമായ പ്രകടനമായിരുന്നു താരം നടത്തിയത്.

അതേ സമയം കഴിഞ്ഞ ഓസിസിനെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പരയും ന്യൂസിലാൻഡിനെതിരായ പരമ്പരയും ഇന്ത്യ തോറ്റിരുന്നു. ഇതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ഇന്ത്യയ്ക്ക് നഷ്ടമായി. അതുകൊണ്ട് തന്നെ പുതിയ ടെസ്റ്റ് ചാംപ്യൻഷിപ്പ് സർക്കിളിൽ പരമ്പര ജയത്തോടെ ഒരു തിരിച്ചുവരവാണ് ഇന്ത്യയും ലക്ഷ്യമിടുന്നത്.

Content Highlights: india vs england test series from tommarrow

To advertise here,contact us