'ഹര്‍ഷിത് റാണയെ അല്ല, ഉൾപ്പെടുത്തേണ്ടിയിരുന്നത് മറ്റൊരു ബോളറെ'; വിമർശിച്ച് മുന്‍ ഇന്ത്യൻ താരം

എ ടീമിന്റെ ഭാഗമായിരുന്ന ഹര്‍ഷിതിനോട് ഇംഗ്ലണ്ടില്‍ തുടരാന്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റ് ആവശ്യപ്പെടുകയായിരുന്നു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ പേസര്‍ ഹര്‍ഷിത് റാണയെ ഉൾപ്പെടുത്തിയതിൽ വിമർശനവുമായി മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ്. ഹര്‍ഷിത് റാണയോട് എന്തിനാണ് ഗംഭീറിന് ഇത്ര സ്നേഹമെന്നും ഇംഗ്ലണ്ട് ലയൺസിനെതിരായ മത്സരത്തിലെ പ്രകടനമാണ് മാനദണ്ഡമെങ്കിൽ അന്‍ഷുല്‍ കാംബോജിനെയാണ് പരിഗണിക്കേണ്ടതെന്നും ദൊഡ്ഡ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് എ ടീമിന്റെ ഭാഗമായിരുന്ന ഹര്‍ഷിതിനോട് ഇംഗ്ലണ്ടില്‍ തുടരാന്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റ് ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗികമായി ടീമിന്‍റെ ഭാഗമല്ലെങ്കിലും ബാക്ക് അപ്പ് എന്ന രീതിയിലാണ് ഹര്‍ഷിത് റാണ ഇംഗ്ലണ്ടില്‍ തുടരുന്നത്.

ഇംഗ്ലണ്ട് ലയൺസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ എക്കായി ഒരു മത്സരത്തില്‍ മാത്രം കളിച്ച ഹര്‍ഷിത് റാണക്ക് 99 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്താനെ കഴിഞ്ഞിരുന്നുളളൂ. 2024ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി തിളങ്ങിയതോടെയാണ് ഹര്‍ഷിത് റാണ ഇന്ത്യൻ ടീമിലെത്തിയത്.

ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ അരങ്ങേറിയ റാണ പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ കളിച്ചെങ്കിലും നാലു വിക്കറ്റ് മാത്രമെ നേടാനായിരുന്നുളളൂ. ഇത്തവണ ഐപിഎല്ലില്‍ തിളങ്ങാനാവാഞ്ഞതോടെ റാണയെ ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിലും കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായും തിളങ്ങിയതോടെയാണ് അന്‍ഷുല്‍ കാംബോജിനെ എ ടീമിലുള്‍പ്പെടുത്തിയത്.

Content Highlights: dodda ganesh slams gautam gambhir for his harshit rana selection

To advertise here,contact us