ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ജൂൺ 20 ന് തുടങ്ങാനിരിക്കെ ക്യാപ്റ്റൻ ഗില്ലിന് ഉപദേശവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേശ് കാർത്തിക്.
ക്യാപ്റ്റൻസിക്കൊപ്പം ഗിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് കാർത്തിക് പറഞ്ഞു. ഗില്ലിനെ നിരവധി വെല്ലുവിളികളാണ് കാത്തിരിക്കുന്നത്. ഇംഗ്ലീഷ് മണ്ണിലും മറ്റ് വിദേശ മണ്ണിലും താരത്തിന്റെ പ്രകടനം അത്ര നല്ലതല്ല. ടീമിന്റെ ക്യാപ്റ്റനായതിൽ പ്രത്യേകിച്ചും ഗില്ലിന് കൂടുതൽ ബാറ്റിങ് സംഭാവനകൾ നൽകേണ്ടി വരും. ക്യാപ്റ്റൻസി സമ്മർദ്ദങ്ങൾക്കിടയിലും അതിനെ നന്നായി കൈകാര്യം ചെയ്യാനായാൻ ഗില്ലിന് അത്ഭുതങ്ങൾ സൃഷ്ടിക്കാം, കാർത്തിക്ക് കൂട്ടിച്ചേർത്തു.
രോഹിത് ശർമ, വിരാട് കോഹ്ലി, ആർ.അശ്വിൻ എന്നീ പ്രമുഖർ വിരമിച്ചശേഷമുള്ള ആദ്യ പരമ്പരയിലാണ് ഇംഗ്ലണ്ടിനെതിരെ വെള്ളിയാഴ്ച ഗിൽ ഇന്ത്യയെ നയിക്കുന്നത്. ഗില്ലിന് ബിസിസിഐ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുക കൂടി അനിവാര്യമാണ്.
Content Highlights: dinesh karthik on shubhman gill