'തന്ത്രങ്ങളുണ്ട്, പക്ഷെ കളിക്കാരെ മാനേജ് ചെയ്യാനറിയില്ല'; ഗംഭീറിനെ വിമർശിച്ച് ദിനേശ് കാര്‍ത്തിക്

ഗംഭീറിന്റെ കളിക്കാരോടുള്ള സമീപനത്തിൽ പലരും തൃപ്‍തരല്ല എന്നത് സത്യമാണെന്നും കാര്‍ത്തിക് കൂട്ടിച്ചേർത്തു

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പരിശീലകൻ ഗൗതം ഗംഭീറിനെ കുറിച്ചുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ദിനേശ് കാര്‍ത്തിക്. തന്ത്രങ്ങളുടെ കാര്യത്തിൽ ഗംഭീർ മികച്ചവനാണെന്നും എന്നാൽ കളിക്കാരെ മാനേജ് ചെയ്യുന്ന കാര്യത്തില്‍ ഗംഭീര്‍ കുറച്ചുകൂടി കരുതലെടുക്കേണ്ടിവരുമെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു.

ക്യാപ്റ്റനായിരുന്നപ്പോള്‍ ആക്രമണോത്സുകതയുള്ള ക്യാപ്റ്റനായിരുന്നു ഗംഭീര്‍. പരിശീലകനായപ്പോൾ തന്ത്രങ്ങളുടെ കാര്യത്തിലും മികവ് കാട്ടുന്നു. എന്നാല്‍ കളിക്കാരെ മാനേജ് ചെയ്യുന്ന കാര്യത്തില്‍ മാത്രമാണ് ആശങ്കയുള്ളത്. ഗംഭീറിന്റെ കളിക്കാരോടുള്ള സമീപനത്തിൽ പലരും തൃപ്‍തരല്ല എന്നത് സത്യമാണെന്നും കാര്‍ത്തിക് കൂട്ടിച്ചേർത്തു.

അതേ സമയം ഇന്ത്യൻ ടീമിന് ചാമ്പ്യൻസ് ട്രോഫി നേടികൊടുക്കാനായെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ മികച്ച നിലയിലേക്ക് നയിക്കാൻ ഗംഭീറിനായിട്ടില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചു തുടങ്ങിയ ഗംഭീറിന് കീഴില്‍ പക്ഷെ ഇന്ത്യ നാട്ടില്‍ ന്യൂസിലന്‍ഡിനോട് 0-3ന്‍റെ സമ്പൂര്‍ണ തോല്‍വി വഴങ്ങി. ശേഷം ഓസീസിനോടും തോറ്റു. ഇംഗ്ലണ്ടിനോട് പരമ്പര ജയിച്ച് ഒരു തിരിച്ചുവരവിനാണ് ഇപ്പോൾ യുവനിരയുടെ കീഴിൽ ഇന്ത്യയുടെ ലക്ഷ്യം.

Content Highlights: dinesh karthik on gautam gambhir

To advertise here,contact us