ഐസിസി വനിതാ ഏകദിന ബാറ്റിങ് റാങ്കിങ്; ആറ് വർഷത്തിന് ശേഷം ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി മന്ദാന

2019 നവംബറിലാണ് മന്ദാന മുന്‍പ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്.

ഐസിസി വനിതാ ഏകദിന ബാറ്റിങ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ആറ് മാസത്തിലേറെയായി ഒന്നാം സ്ഥാനത്ത് തുടർന്ന ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡിനെയാണ് മന്ദാന മറികടന്നത്. 2019 നവംബറിലാണ് മന്ദാന മുന്‍പ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്.

മന്ദാനയ്ക്ക് ഇപ്പോൾ 727 റേറ്റിങ് പോയിന്റുള്ളത്. 719 പോയിന്റുമായി ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡും ഇംഗ്ലണ്ടിന്റെ നാറ്റ് സ്കീവർ ബ്രണ്ടും രണ്ടാം സ്ഥാനം പങ്കിട്ടു. 689 പോയിന്റുമായി ഇംഗ്ലണ്ടിന്റെ ആമി ജോൺസ് നാലാമതും 684 പോയിന്റുമായി ഓസ്‌ട്രേലിയയുടെ എലീസ് പെറി അഞ്ചാമതുമാണ്. ആദ്യ പത്തിൽ പക്ഷെ മറ്റ് ഇന്ത്യക്കാരില്ല.

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിച്ചിരുന്നുവെങ്കിലും വോൾവാർഡിന് തിളങ്ങാനായിരുന്നില്ല. ഇതോടെയാണ് മന്ദാനയ്ക്ക് തിരിച്ചുവരവിന് കളമൊരുങ്ങിയത്.

Content Highlights: Smriti Mandhana becomes No. 1 ODI batter after 6 years

To advertise here,contact us