ടെസ്റ്റ് മെയ്സുമായി ബാവുമയുടെ 'മെഷീന്‍ ഗണ്‍' സെലിബ്രേഷന്‍, പരിഹസിച്ചവര്‍ക്ക് മുന്നില്‍ തലയുയർത്തി നായകന്‍

ബാവുമയുടെ രസകരമായ സെലിബ്രേഷന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര കിരീടം സമ്മാനിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ ടെംബ ബാവുമ. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് പ്രോട്ടീസ് ജേതാക്കളായത്. ഇതോടെ 27 വര്‍ഷങ്ങളായുള്ള ഐസിസി കിരീടത്തിനായുള്ള കാത്തിരിപ്പിനാണ് അവസാനമായത്.

കിരീടനേട്ടത്തിന് ശേഷം ക്യാപ്റ്റന്‍ ബാവുമയുടെ സെലിബ്രേഷനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. ഐസിസി ടെസ്റ്റ് മെയ്‌സുമായി ബാവുമ നടത്തിയ 'മെഷീന്‍ ഗണ്‍' സെലിബ്രേഷനാണ് ആരാധകര്‍ക്ക് ആവേശമാവുന്നത്. ഐക്കോണിക്കായ ടെസ്റ്റ് മെയ്‌സ് കൈയില്‍ പിടിച്ച് മെഷീന്‍ ഗണ്‍ പോലെ വെടിവെയ്ക്കുന്നതുപോലെ ബാവുമ അനുകരിക്കുകയായിരുന്നു. ബാവുമയുടെ രസകരമായ സെലിബ്രേഷന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Temba BAVUMA Misile Celebration 🎉 #WtcFinal2025 #ICCWTCFinal #SouthAfrica pic.twitter.com/Z5zImXTqYA

ദക്ഷിണാഫ്രിക്കയുടെ പ്രകടനത്തിലും കിരീടനേട്ടത്തിലും ബാവുമയുടെ പങ്ക് വളരെ വലുതായിരുന്നു. അതില്‍ നിര്‍ണ്ണായകമായ സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളും നേടിയാണ് ബാവുമ പ്രോട്ടീസിനെ കിരീടത്തിലേക്ക് നയിച്ചത്. ചോക്കേഴ്‌സ് എന്ന വിശേഷണം ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നെറ്റിയില്‍ നിന്നു മായ്ച്ചു കളയാന്‍ സാധിച്ചിട്ടുള്ള അവരുടെ രണ്ടാമത്തെ മാത്രം ക്യാപ്റ്റനാണ് ബാവുമ.

കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനലില്‍ ഒന്നാം ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും പ്രോട്ടിയാസിന് വേണ്ടി ബാവുമ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. 84 പന്തില്‍ ഒരു സിക്സും നാല് ഫോറും അടക്കം 36 റണ്‍സെടുത്താണ് ടീമിന്റെ കരുത്തായത്. രണ്ടാം ഇന്നിങ്‌സില്‍ മാര്‍ക്രവുമായി ചേര്‍ന്ന് നിര്‍ണായക ഇന്നിംഗ്‌സ് പടുത്തുയര്‍ത്തു. ടീം ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ പുറത്തായി. 134 പന്തില്‍ നിന്നും അദ്ദേഹം 66 റണ്‍സ് നേടി. തുടര്‍ച്ചയായ ഒന്‍പത് ഇന്നിങ്സുകളില്‍ 66, 36, 106, 40, 31, 66, 78, 113, 70 എന്നിങ്ങനെ സ്‌കോര്‍ ചെയ്താണ് താരം ഈ നേട്ടത്തില്‍ എത്തിയത്.

Content Highlights: Temba Bavuma Mimics 'Machine Gun Celebration' With ICC Test Championship Mace After SA Beat AUS

To advertise here,contact us