ക്രിക്കറ്റിൽ ബൗണ്ടറി ലൈനുകൾ കടന്നുള്ള പറക്കും ക്യാച്ചുകൾ ആരാധകർക്ക് എന്നും ആവേശമാണ്. നിർണായകമായ ഡാൻസിങ് ക്യാച്ചുകൾ പലപ്പോഴും മത്സരത്തിന്റെ ഗതി തന്നെ മാറ്റിയിട്ടുണ്ട്. എന്നാൽ അത്തരത്തിലുള്ള പറക്കും ക്യാച്ചുകൾ നിരോധിക്കാൻ എംസിസി ഒരുങ്ങുന്നെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
നിലവിലുള്ള ബൗണ്ടറി ക്യാച്ചുകളിലെ നിയമങ്ങളിൽ മാറ്റം വരുത്താനും 'ബണ്ണി ഹോപ്പ്' നിയമവിരുദ്ധമാക്കാനും ആണ് എംസിസി തീരുമാനിച്ചിരിക്കുന്നത്. ഈ മാസത്തോടെ പുതിയ നിയമം ഐസിസിയുടെ വ്യവസ്ഥകളോടു സംയോജിപ്പിക്കും. പുതുക്കിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഇത്തരം അസാധാരണമായ ക്യാച്ചുകള്‍ നിയമപരമായി പരിഗണിക്കപ്പെടില്ല.
ബൗണ്ടറി ലൈനിന് പുറത്തേക്ക് പറക്കുന്ന ഒരു പന്ത് ചാടി പിടിക്കുന്ന ഫീൽഡർമാർ കാല് നിലത്തു കുത്താതെ ബൗണ്ടറി ലൈനിന് ഉള്ളിലേക്ക് തന്നെ തിരിച്ചെത്തണം. അതല്ലാതെ പന്ത് ബൗണ്ടറി ലൈനിലേക്ക് തട്ടി ഇടുകയും ഫീൽഡർക്ക് ബൗണ്ടറി ലൈനിന് ഉള്ളിലേക്ക് തിരിച്ചെത്താന്‍
സമയം എടുക്കുകയും ചെയ്യുന്നത് അംഗീകരിക്കുകയില്ല. ഇതാണ് പുതിയ നിയമത്തിൽ പരാമർശിച്ചിരിക്കുന്നത്. പുതുക്കിയ നിയമം 2026 ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വന്നേക്കാം.
Content Highlights: No more bunny hop boundary catches: Cricket's new rule change explained