ആര്‍സിബിയും പ്രോട്ടീസും, രണ്ട് ചരിത്ര നേട്ടങ്ങള്‍ക്കും സാക്ഷി; ഡിവില്ലിയേഴ്‌സിനിത് ഡബിള്‍ ഡിലൈറ്റ്!

ദക്ഷിണാഫ്രിക്കയുടെ ചരിത്രവിജയത്തിന് പിന്നാലെ എ ബി ഡിവില്ലിയേഴ്‌സും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്

2025 എന്ന വര്‍ഷം പല ടീമുകളുടെയും കിരീടത്തിനായുള്ള കാത്തിരിപ്പുകള്‍ക്കും അവസാനം കുറിച്ച വര്‍ഷമായാണ് കണക്കാക്കുന്നത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്‍ കിരീടം നേടുന്നു, 27 വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടം സ്വന്തമാക്കുന്നു. ക്രിക്കറ്റ് ആരാധകര്‍ ഏറെ കാത്തിരുന്ന വിജയങ്ങളാണ് 11 ദിവസങ്ങളുടെ ഇടവേളകളില്‍ പൂര്‍ത്തിയായത്.

ഈ രണ്ട് വിജയനിമിഷങ്ങളും മറ്റൊരാളുടെ കൂടി വ്യക്തിപരമായ നേട്ടങ്ങളാണ്. ആര്‍സിബിയുടെയും ദക്ഷിണാഫ്രിക്കയുടെയും കിരീടനേട്ടങ്ങള്‍ നേരിട്ട് കാണാനും ആഘോഷിക്കാനും സാധിച്ച ഒരാളുണ്ട്, എ ബി ഡിവില്ലിയേഴ്‌സ്. ഇരുടീമുകളുടെയും മുന്‍ താരമായ ഡിവില്ലിയേഴ്‌സിനെ തേടി ഇരട്ടവിജയങ്ങളാണ് എത്തിയിരിക്കുന്നത്. ഇരുവിജയങ്ങളും ഗ്യാലറിയിലിരുന്ന് കണ്‍നിറയെ കാണാന്‍ ഡിവില്ലിയേഴ്‌സിന് സാധിച്ചു.

ജൂണ്‍ മൂന്നിന് നടന്ന ഫൈനലില്‍ പഞ്ചാബ് കിംഗ്‌സിനെ ആറ് റണ്‍സിന് വീഴ്ത്തിയാണ് ആര്‍സിബി കന്നി ഐപിഎല്‍ കിരീടം സ്വന്തമാക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഫൈനല്‍ കാണാനെത്തിയ ഡിവില്ലിയേഴ്‌സിന് വിജയം ആഘോഷിക്കാനും തന്റെ മുന്‍ സഹതാരങ്ങള്‍ക്കൊപ്പം ആര്‍സിബി കപ്പുയര്‍ത്താനും സാധിച്ചു.

Ab de Villiers seeing his both team lifting the trophy in same month 🔥#WtcFinal2025 pic.twitter.com/41XvNHBM3X

Serial winner Ab de villiers 🏆@ABdeVilliers17 pic.twitter.com/tzo8hpFqz0

AB DE VILLIERS' EE SALA CUP NAMDE FOR BOTH RCB & SOUTH AFRICA. 😀❤️ pic.twitter.com/IKm0B4QsS5

ഐസിസി ടൂര്‍ണമെന്റുകളില്‍ പലതവണ ഫൈനലില്‍ തോറ്റ ടീമാണ് ദക്ഷിണാഫ്രിക്ക. ഒരു ഐസിസി കിരീടത്തിനായുള്ള 27 വര്‍ഷത്തിന്റെ കാത്തിരിപ്പ് ദക്ഷിണാഫ്രിക്ക അവസാനിക്കുന്ന നിമിഷത്തിനും സാക്ഷിയായി ഡിവില്ലിയേഴ്‌സ് സ്റ്റേഡിയത്തിലുണ്ടായിരുന്നു. ക്രിക്കറ്റിന്റെ രാജാക്കന്മാരെന്ന് വിളിപ്പേരുള്ള, നിലവിലെ ചാംപ്യന്മാരായ മൈറ്റി ഓസീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ടെംബ ബാവുമയും സംഘവും ലോക ടെസ്റ്റ് ചാംപ്യന്മാരായത്.

AB De Villiers!❤️ pic.twitter.com/3Blsyz9vT9

ദക്ഷിണാഫ്രിക്കയുടെ ചരിത്രവിജയത്തിന് പിന്നാലെ എ ബി ഡിവില്ലിയേഴ്‌സും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ആര്‍സിബിയുടെ വിജയനിമിഷം തന്റെ ഫോണില്‍ പകര്‍ത്തുന്ന ഡിവില്ലിയേഴ്‌സിന്റെ ചിത്രങ്ങള്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ വിജയവും ലോര്‍ഡ്‌സിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ കാണികളുടെ കൂട്ടത്തിലിരുന്ന് ഫോണില്‍ പകര്‍ത്തുന്ന ഡിവില്ലിയേഴ്‌സിന്റെ ദൃശ്യങ്ങളും ആരാധകര്‍ ആഘോഷമാക്കുകയാണ്. ഡിവില്ലിയേഴ്സിന്‍റെ 'ലോയാല്‍റ്റിയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ആരാധകർ പുകഴ്ത്തുന്നുണ്ട്.

Content Highlights: AB de Villiers was in the stand when his club RCB won IPL for the first time after 18 years and his country South Africa won an icc trophy after 27 years

To advertise here,contact us