ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടെസ്റ്റുകൾ അടങ്ങുന്ന മറ്റൊരു പരമ്പരയ്ക്ക് തുടക്കമാകുകയാണ്. ജൂൺ 20നാണ് പരമ്പരയിലെ ആദ്യ മത്സരം. ചരിത്രം പരിശോധിച്ചാൽ ഇംഗ്ലണ്ടിനെതിരെ ചില ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തതായി കാണം. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ കൂടുതൽ സെഞ്ച്വറികൾ നേടിയ അഞ്ച് ഇന്ത്യൻ താരങ്ങൾ ആരൊക്കെയാണ് നോക്കാം.
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ഏഴ് സെഞ്ച്വറികൾ ദ്രാവിഡ് നേടിയിട്ടുണ്ട്. ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ള സച്ചിൻ തെണ്ടുൽക്കറിനും ഇംഗ്ലണ്ടിനെതിരെ ഏഴ് സെഞ്ച്വറികളുണ്ട്. പട്ടികയിൽ മൂന്നാമതുള്ളത് മുൻ താരം മുഹമ്മദ് അഹ്സറുദ്ദീനാണ്. ആറ് സെഞ്ച്വറികളാണ് താരം ഇംഗ്ലണ്ടിനെതിരെ നേടിയിട്ടുള്ളത്.
മുൻ താരം ദുലീപ് വെങ്സർക്കാരാണ് പട്ടികയിൽ നാലാമതുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് സെഞ്ച്വറികളാണ് വെങ്സർക്കാർ നേടിയിട്ടുള്ളത്. ഇപ്പോഴും ക്രിക്കറ്റിൽ തുടരുന്ന ചേത്വേശർ പുജാരയാണ് പട്ടികയിൽ അഞ്ചാമൻ. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കരിയറിൽ പുജാര അഞ്ച് സെഞ്ച്വറികൾ നേടിയിട്ടുണ്ട്.
Content Highlights: Most hundreds by Indian batters against England