മേജർ ലീഗ് ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി സാൻ ഫ്രാൻസിസ്കോ യുണികോൺസ് താരം ഫിൻ അലൻ. 51 പന്തിൽ അഞ്ച് ഫോറും 19 സഹിതം 151 റൺസാണ് ഫിൻ അലൻ അടിച്ചെടുത്തത്. മേജർ ലീഗ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വ്യക്തിഗത സ്കോറാണിത്. മത്സരത്തിൽ വെറും 34 പന്തുകൾ നേരിട്ട് അലൻ സെഞ്ച്വറിയിലേക്കെത്തി. എം എൽ സി ചരിത്രത്തിലെ വേഗതയേറിയ സെഞ്ച്വറിയാണിത്. മുമ്പ് നിക്കോളാസ് പുരാൻ നേടിയ 40 പന്തിൽ സെഞ്ച്വറിയെന്ന നേട്ടമാണ് അലൻ പഴങ്കഥയാക്കിയത്.
ഇന്നിങ്സിൽ ആകെ 19 സിക്സറുകൾ ഫിൻ അലൻ മാത്രമായി ഗ്യാലറിയിലെത്തിച്ചു. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ ഇന്നിങ്സെന്ന റെക്കോർഡ് നേട്ടം ഇനി അലന്റെ പേരിലാണ്. 2013ലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി 18 സിക്സറുകൾ പറത്തിയ ക്രിസ് ഗെയ്ലിന്റെ റെക്കോർഡ് അലൻ തിരുത്തിക്കുറിച്ചു.
മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ വാഷിങ്ടൺ ഫ്രീഡത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത സാൻ ഫ്രാൻസിസ്കോ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. അമേരിക്കയിൽ ട്വന്റി 20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന സ്കോറാണിത്. മേജർ ലീഗ് ക്രിക്കറ്റിൽ കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പുകൾ കൂടിയായിരുന്നു സാൻ ഫ്രാൻസിസ്കോ യുണികോൺസ്.
Content Highlights: Finn Allen breaks T20 world records in MLC