ഇന്ത്യക്കെതിരായ ടി 20 പരമ്പര; ഇംഗ്ലണ്ട് വനിതാ ടീമിനെ പ്രഖ്യാപിച്ചു

ടി 20 പരമ്പരയ്ക്ക് ശേഷം മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയും നടക്കുന്നുണ്ട്.

ജൂൺ 28 മുതൽ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള 14 അംഗ ഇംഗ്ലണ്ട് വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സ്പിന്നർ സോഫി എക്ലെസ്റ്റോൺ ടീമിലിടം നേടി.

നാറ്റ് സ്കിവർ ക്യാപ്റ്റനായി എത്തുന്ന ആദ്യത്തെ പരമ്പരയാണിത്. ഇന്ത്യ വനിതകൾക്കെതിരായ ടി 20 പരമ്പരയ്ക്ക് ശേഷം മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയും നടക്കുന്നുണ്ട്.

ഇംഗ്ലണ്ട് ടീം: നാറ്റ് സ്കിവർ ബ്രണ്ട് (c), എം ആർലോട്ട്, ടാമി ബ്യൂമോണ്ട് (wk), ലോറൻ ബെൽ, ആലീസ് കാപ്സി, ചാർലി ഡീൻ, സോഫിയ ഡങ്ക്ലി, സോഫി എക്ലെസ്റ്റോൺ, ലോറൻ ഫയലർ, ആമി ജോൺസ് (wk), പൈജ് ഷോൾഫീൽഡ്, ലിൻസി സ്മിത്ത്, ഡാനി വ്യാറ്റ്-ഹോഡ്ജ്, ഇസി വോങ്.

Content Highlights: England Women announce squad for Vitality IT20 series against India

To advertise here,contact us