മകന് അംഗദ് ജനിച്ചതിന് ശേഷമാണ് ഇന്ത്യയുടെ പേസ് താരം ജസ്പ്രിത് ബുംമ്ര മികച്ച ക്രിക്കറ്റ് താരമായി മാറിയതെന്നാണ് താന്‍ കരുതുന്നതെന്ന് താരത്തിന്റെ ജീവിതപങ്കാളിയും സ്പോര്‍ട്സ് അവതാരകയുമായ സഞ്ജന ഗണേശന്. 'മൊമെന്റ് ഓഫ് സൈലന്‍സ്' പോഡ്കാസ്റ്റില്‍ സംസാരിക്കവേയായിരുന്നു സഞ്ജനയുടെ പ്രതികരണം. മകന് കടന്നുവന്നതിന് ശേഷം ഇരുവരുടെയും ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് തുറന്നുസംസാരിക്കുകയായിരുന്നു സഞ്ജന.
'ഞങ്ങളുടെ കുഞ്ഞ് ജനിക്കുമ്പോള്‍ ജസ്പ്രിത് ഏഷ്യാ കപ്പില്‍ കളിക്കുകയായിരുന്നു. അദ്ദേഹം ഉടനെ തന്നെ തിരിച്ചുവന്നു. അംഗദ് ജനിച്ചതിന് ശേഷമാണ് അദ്ദേഹം മികച്ച ക്രിക്കറ്റ് താരമായി മാറിയതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിങ്ങള്‍ക്ക് തിരികെ പോകാന്‍ സമാധാനപരമായ ഒരു വീട് ഉള്ളപ്പോള്‍, നിങ്ങള്‍ക്ക് ഒരു അച്ഛനും ഭര്‍ത്താവുമായി മാറാന്‍ കഴിയുമ്പോള്‍, അത് നിങ്ങളുടെ ജോലിയിലും സഹായകരമാവുമെന്ന് കരുതുന്നു', സഞ്ജന പോഡ്കാസ്റ്റില്‍ പറഞ്ഞു.
Sanjana Ganesan said, "Jasprit Bumrah has become a better cricketer since Angad was born. When you've a peaceful home to return to, where you can just be a dad and a husband, it helps a lot". (Moment Of Silence Podcast). pic.twitter.com/PqbxtC0YuC
2021 മാര്‍ച്ച് 15നാണ് സഞ്ജന ഗണേശനും ജസ്പ്രിത് ബുമ്രയും വിവാഹിതരായത്. 2023 സെപ്റ്റംബറിലാണ് ഇവര്‍ക്ക് അംഗദ് ജനിക്കുന്നത്. ക്രിക്കറ്റിലേക്ക് വരുമ്പോള്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ബുംമ്ര ഇപ്പോള്‍.
Content Highlights: Sanjana Ganesan makes a revelation about Jasprit Bumrah