'ഇങ്ങനെ ഒഴിവാക്കപ്പെടേണ്ട ആളല്ല'; ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് സൂപ്പർതാരത്തെ ഒഴിവാക്കിയതിനെതിരെ ഗാംഗുലി

ടെസ്റ്റ് ക്രിക്കറ്റ് വ്യത്യസ്തമാണെങ്കിലും, അവന് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് അറിയാന്‍ ഈ പരമ്പരയില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്നും ഗംഗുലി പറഞ്ഞു.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ശ്രേയസ് അയ്യരെ എടുക്കാത്തതില്‍ ബിസിസിഐയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ജൂണ്‍ 20ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മികച്ച ഫോമിലുള്ള ശ്രേയസ് അയ്യര്‍ കൂടി ടീമിലുണ്ടാവണമായിരുന്നുവെന്നാണ് ഗാംഗുലി പറഞ്ഞത്.

കഴിഞ്ഞ ഒരു വര്‍ഷമായി മികച്ച രിതീയിലാണ് അയ്യര്‍ ബാറ്റ് വീശുന്നതെന്നും പുറത്തിരുത്തപ്പെടേണ്ട ആളല്ലെന്നും ഗാംഗുലി ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ അവസാനിച്ച ഐപിഎല്ലില്‍ റണ്ണറപ്പായ പഞ്ചാബ് കിങ്‌സിനന്റെ ക്യാപ്റ്റനായിരുന്നു അയ്യര്‍.

'കഴിഞ്ഞ ഒരു വര്‍ഷമായി അയ്യര്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, ഈ ടീമില്‍ ഉണ്ടാകേണ്ടതായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷം അദ്ദേഹത്തിന് മികച്ച വര്‍ഷമായിരുന്നു. ഒഴിവാക്കപ്പെട്ട കളിക്കാരനല്ല അയ്യര്‍.

സമ്മര്‍ദ്ദത്തിലും സ്‌കോര്‍ നേടുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, ഷോര്‍ട്ട് ബോള്‍ നന്നായി കളിക്കുന്നു അങ്ങനെ അയ്യര്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് വ്യത്യസ്തമാണെങ്കിലും, അവന് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് അറിയാന്‍ ഈ പരമ്പരയില്‍ ഉള്‍പ്പെടുത്താമായിരുന്നു,' ഗാംഗുലി പറഞ്ഞു.

ഇന്ത്യന്‍ ഏകദിന ടീമില്‍ സ്ഥിരം സാന്നിധ്യമായിരുന്നിട്ടും, 2024 ന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിലായിരുന്നു അയ്യറിന് അവസാനമായി ടെസ്റ്റ് കളിക്കാനുള്ള അവസരം ലഭിച്ചത്.

Content Highlights- Sourav Ganguly slams BCCI for not picking Shreyas Iyer in test team

To advertise here,contact us