ICC T20 റാങ്കിങ്; നേട്ടമുണ്ടാക്കി അഭിഷേകും തിലകും; സഞ്ജുവിന് തിരിച്ചടി

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് ഒന്നാമത്.

ഐസിസിയുടെ പുതിയ ടി20 റാങ്കിങ് പുറത്ത്. ബാറ്റർമാരുടെ ആദ്യ അഞ്ചിൽ രണ്ട് ഇന്ത്യക്കാരുണ്ട്. ട്രാവിസ് ഹെഡ് ഒന്നാമതായുള്ള പട്ടികയിൽ അഭിഷേക് ശര്‍മ രണ്ടാമതും തിലക് വര്‍മ മൂന്നമതുമാണ്. ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്. ആറാമതായി സൂര്യകുമാർ യാദവുമുണ്ട്. പതും നിസ്സങ്ക, ടീം സീഫെര്‍ട്ട്, കുശാല്‍ പേരേര, റീസ ഹെന്‍ഡ്രിക്‌സ് എന്നിവര്‍ ആറ് മതുല്‍ പത്തുവരെയുള്ള സ്ഥാനങ്ങളിലുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ 36-ാം സ്ഥാനത്താണ്.

ബൗളര്‍മാരുടെ പട്ടികയില്‍ ന്യൂസിലന്‍ഡിന്റെ ജേക്കബ് ഡഫിയാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തിയാണ് മൂന്നാം സ്ഥാനത്ത് ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക നാലാം സ്ഥാനത്തും നിലകൊള്ളുന്നു. വിന്‍ഡീസിന്റെ അകീല്‍ ഹുസൈന്‍ അഞ്ചാം സ്ഥാനത്താണ്.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് ഒന്നാമത്. ഓസ്‌ട്രേലിയയുടെ സ്റ്റോയ്‌നസ് രണ്ടാമതും നേപ്പാളിന്റെ ദിപേന്ദ്ര സിങ് മൂന്നാമതുമാണ്. അഫ്‌ഗാന്റെ മുഹമ്മദ് നബി നാലാമതും ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക അഞ്ചാമതുമാണ്. ഇംഗ്ലണ്ട് - വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് പിന്നാലെയാണ് പട്ടിക പുതുക്കിയത്.

Content Highlights: ICC T20 Rankings; Abhishek and Tilak make gains; Sanju suffers setback

To advertise here,contact us