ഹേസൽവുഡ് ടീമിൽ; വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

പേസ് ഡിപ്പാർട്ട്‌മെന്റിൽ സ്കോട്ട് ബോളണ്ടിനെ മാറ്റിനിർത്തി ജോഷ് ഹേസൽവുഡിന് മുൻഗണന നൽകി

നാളെ മുതൽ ലോർഡ്‌സിൽ ആരംഭിക്കാനിരിക്കുന്ന ഐസിസി വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പ്രഖ്യാപിച്ചു.

ഉസ്മാൻ ഖവാജയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണറായി മുൻ ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്‌സ്മാൻ മാർനസ് ലബുഷെയ്ന് സ്ഥാനക്കയറ്റം നൽകി. പേസ് ഡിപ്പാർട്ട്‌മെന്റിൽ സ്കോട്ട് ബോളണ്ടിനെ മാറ്റിനിർത്തി ജോഷ് ഹേസൽവുഡിന് മുൻഗണന നൽകി. പുറം ശസ്ത്രക്രിയയ്ക്ക് ശേഷം ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ആദ്യമായി ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി. ടീമിൽ മറ്റ് കാര്യമായ മാറ്റങ്ങളില്ല.

2023 ജൂണിൽ ഓവലിൽ നടന്ന ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി നേടിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം നിലനിർത്തുക എന്നതാണ് ഓസീസ് ലക്ഷ്യം. കാലങ്ങളായുള്ള കിരീടശാപം മാറ്റാനാണ് പ്രോട്ടീസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഇന്ത്യയെ തോല്‍പിച്ചായിരുന്നു ഓസീസ് രണ്ടാം കിരീടം നേടിയത്. അതേസമയം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ചരിത്രത്തിലെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലാണിത്. 

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ; ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, വെബ്‌സ്റ്റർ, അലക്സ് ക്യാരി (wk), പാറ്റ് കമ്മിൻസ് (c), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്.

Content Highlights: Australia announce Playing XI for WTC Final

To advertise here,contact us