ബെംഗളൂരുവില്‍ വിരാടിനും കൂട്ടര്‍ക്കും വമ്പന്‍ വരവേല്‍പ്!; വെെറലായി ആരാധക ആഘോഷങ്ങള്‍

ടീമിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുമോദിക്കും

ഐ പി എല്‍ വിജയത്തിന് ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് താരങ്ങള്‍ ബെംഗളൂരുവിലെത്തി. വമ്പന്‍ വരവേല്‍പ്പാണ് വിരാട് കോഹ്ലിക്കും കൂട്ടര്‍ക്കും ബെംഗളൂരു ജനത നല്‍കിയത്. പൂച്ചെണ്ടുകളുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ്

ആര്‍ സി ബി ടീമിനെ സ്വാഗതം ചെയ്തത്.

🚨 KARNATAKA DEPUTY CM WELCOMING KOHLI & RCB TEAM 🚨 [ANI] pic.twitter.com/y6V338rWfx

ഐ പി എല്‍ കിരീടം നേടിയ ആര്‍ സി ബി ടീമിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുമോദിക്കും. ഇതിനായി താരങ്ങളെല്ലാം വിധാന സൗധയില്‍ എത്തിയിട്ടുണ്ട്. ആര്‍ സി ബി ടീമിനെ വരവേല്‍ക്കാനായി ആരാധകരെല്ലാം തിങ്ങി കൂടിയതോടെ ബെംഗളൂരു റോഡുകളെല്ലാം തന്നെ ബ്ലോക്കാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം ഓപ്പണ്‍ ബസില്‍ ആര്‍ സി ബി ടീമിന്റെ റോഡ് ഷോ ഉണ്ടാകുമെന്നാണ് നിലവിലെ വിവരം.

THE CROWD OUTSIDE VIDHANA SOUDHA FOR RCB 🤯 pic.twitter.com/13YK0AzpYz

KOHLI HOLDING KARNATAKA FLAG 🔥 pic.twitter.com/Ud7AVTbfCX

🚨 RCB Victory Parade: Today at 5 pm IST. ‼️Victory Parade will be followed by celebrations at the Chinnaswamy stadium. We request all fans to follow guidelines set by police and other authorities, so that everyone can enjoy the roadshow peacefully. Free passes (limited… pic.twitter.com/raJMXlop5O

18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍ സി ബിയുടെ കിരീട ധാരണം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബി 20 ഓവറില്‍ 190 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബിന്റെ മറുപടി 184 ല്‍ അവസാനിച്ചു. 6 റണ്‍സിനാണ് ആര്‍ സി ബി വിജയം.

30 പന്തില്‍ 61 റണ്‍സ് നേടിയ ശശാങ്ക് സിംഗ് അവസാനം വരെ പൊരുതി. ജോഷ് ഇന്‍ഗ്ലിസ് 39 റണ്‍സും പ്രഭ്‌സിമ്രാന്‍ 26 റണ്‍സും പ്രിയാന്‍ഷ് ആര്യ 24 റണ്‍സും നേടി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നിരാശപ്പെടുത്തി. പഞ്ചാബിനായി ക്രുനാല്‍ പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ക്രുനാല്‍ പാണ്ഡ്യയാണ് കളിയിലെ താരമായത്. നേരത്തെ ടോസ് നഷ്ടപ്പെട്ടാണ് ആര്‍സിബി ബാറ്റിങ്ങിനിറങ്ങിയത്. 35 പന്തില്‍ 43 റണ്‍സ് നേടിയ കോഹ്ലി, 26 റണ്‍സുമായി രജത് പാട്ടീദാര്‍, 24 റണ്‍സുമായി മായങ്ക് അഗര്‍വാള്‍ , 24 റണ്‍സുമായി ജിതേഷ് ശര്‍മ, 25 റണ്‍സുമായി ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. പഞ്ചാബിന് വേണ്ടി കൈല്‍ ജാമിസണ്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ നേടി.

Content Highlight- Karnataka People gives warm welcome to RCB after being IPL Champions

To advertise here,contact us