ഇന്ത്യയുടെ 'ചൈനാമാന്‍' സ്പിന്നര്‍ കുല്‍ദീപ് യാദവ് വിവാഹിതനാകുന്നു. താരത്തിന്റെ ബാല്യകാല സുഹൃത്ത് വന്‍ഷികയാണ് വധു. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയ ചടങ്ങുകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Kuldeep Yadav gets engaged to his childhood friend Vanshika. (Abhishek Tripathi).- Many congratulations to them. ❤️ pic.twitter.com/fdTncdtYa4
ബുധനാഴ്ച ലഖ്നൗവില്‍ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹ നിശ്ചയം നടന്നത്. അടുത്ത കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ റിങ്കു സിംഗ് ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും പങ്കെടുത്തു.
ശ്യാം നഗര്‍ സ്വദേശിയായ വന്‍ഷിക എല്‍ഐസിയില്‍ ജോലി ചെയ്ത് വരികയാണ്. ഇരുവരും തമ്മില്‍ കുട്ടിക്കാലം മുതലുള്ള പരിചയവും അടുപ്പവുമാണ് വിവാഹത്തിലേക്ക് നയിച്ചത്.
Content Highlights: Indian Spinner Kuldeep Yadav got engaged to his childhood friend Vanshika in Lucknow