സിക്സെന്നുറപ്പിച്ച് പ്രിയാന്‍ഷിന്‍റെ ഷോട്ട് ; 'SKY മോഡി'ൽ ക്യാച്ച് പൂർത്തിയാക്കി സാൾട്ട്; വീഡിയോ

ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ വിജയം ഉറപ്പിച്ച നിര്‍ണായക ക്യാച്ചായിരുന്നു സൂര്യയുടേത്

ഐപിഎല്‍ ഫൈനലില്‍ അവിശ്വസനീയ ക്യാച്ചുമായി ആര്‍സിബി താരം ഫില്‍ സാള്‍ട്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുകയായിരുന്ന പഞ്ചാബ് ഓപണര്‍ പ്രിയാന്‍ഷ് ആര്യയെയാണ് സാള്‍ട്ട് ബൗണ്ടറി ലൈന്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. പഞ്ചാബിന്റെ ആദ്യ വിക്കറ്റായാണ് പ്രിയാന്‍ഷ് പുറത്തായത്.

Just the kind of effort you need in a crunch game! 👏🏻💪🏻#JoshHazlewood breaks through as #PriaynshArya departs courtesy of a stunning grab by Phil Salt! 🙌🏻LIVE NOW ➡ https://t.co/XmOkxMNq4t#IPLFinals 👉 #RCBvPBKS on Star Sports Network & JioHotstar pic.twitter.com/mgHClokJGX

19 പന്തില്‍ നിന്ന് 24 റണ്‍സ് നേടിയ പ്രിയാന്‍ഷ് നാല് ബൗണ്ടറികള്‍ നേടി മികച്ച പ്രകടനം കാഴ്ചവെക്കുകയായിരുന്നു. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തിലാണ് പ്രിയാന്‍ഷ് പുറത്താവുന്നത്. ഹേസല്‍വുഡ് എറിഞ്ഞ ഷോര്‍ട്ട് ഓഫ് ലെങ്ത് പന്ത് ഡീപ് ബാക്ക്വേര്‍ഡ് സ്‌ക്വയര്‍ ലെഗിന് മുകളിലൂടെ പ്രിയാന്‍ഷ് അടിച്ചുപറത്തി.

സിക്‌സെന്ന് ഉറപ്പിച്ച പന്ത് ബൗണ്ടറി റോപ്പിനടുത്ത് ഓടിയെത്തിയ സാള്‍ട്ട് കൈപ്പിടിയില്‍ ഒതുക്കി. എന്നാല്‍ ഓട്ടത്തിനിടെ നിയന്ത്രണം വിട്ട് ബൗണ്ടറിക്ക് പുറത്തേക്ക് പോകും മുമ്പ് പന്ത് വായുവിലേക്ക് എറിഞ്ഞ് തിരികെ ബൗണ്ടറിക്ക് ഉള്ളില്‍ കയറി സാള്‍ട്ട് അവിശ്വസനീയമാം വിധം ക്യാച്ച് പൂര്‍ത്തിയാക്കി. ആര്‍സിബിക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ച ക്യാച്ചായിരുന്നു അത്.

സാള്‍ട്ടിന്റെ സ്റ്റണ്ണിങ് ക്യാച്ചിനെ വാഴ്ത്തിപ്പാടുകയാണ് സോഷ്യല്‍ മീഡിയ. സാള്‍ട്ടിന്റെ ക്യാച്ച്, ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് എടുത്ത ക്യാച്ചിനെ ഓർമ്മിപ്പിക്കുന്നെന്ന് പറയുന്നവരുമുണ്ട്. ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ വിജയം ഉറപ്പിച്ച നിര്‍ണായക ക്യാച്ചായിരുന്നു സൂര്യയുടേത്. ഫില്‍ സാള്‍ട്ടിന്റെ ക്യാച്ച് കണ്ട് സൂര്യകുമാര്‍ യാദവ് ചിരിക്കുന്നുണ്ടായിരിക്കുമെന്നും ആരാധകരില്‍ ചിലര്‍ പറയുന്നുണ്ട്.

Suryakumar Yadav's sasti copy... https://t.co/dw1WYc26BS

This reminded me of Suryakumar Yadav's catch in the T20 final match.

Somewhere out there Suryakumar Yadav is smiling

THAT CATCH. WHO ELSE GOT REMINDED OF SURYAKUMAR YADAV??!#RCBvsPBKS

Content Highlights: RCB vs PBKS, IPL 2025 final: Phil Salt's moment of brilliance sends Priyansh Arya back in Ahmedabad

To advertise here,contact us