ഐപിഎല്‍ 2025: സമാപന ചടങ്ങില്‍ ഇന്ത്യന്‍ സായുധ സേനകള്‍ക്ക് ആദരമർപ്പിച്ച് ക്രിക്കറ്റ് ലോകം

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ചടങ്ങുകള്‍ നടന്നത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 18-ാം സീസണിന്റെ സമാപന ചടങ്ങില്‍ ഇന്ത്യയുടെ സായുധ സേനകള്‍ ഭീകരതയ്‌ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പ്രമേയമായി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തന്നിലുള്ള കലാശപ്പോരാട്ടത്തിന് മുന്നോടിയായാണ് ചടങ്ങുകള്‍ നടന്നത്. സമാപനച്ചടങ്ങില്‍ ഇന്ത്യയുടെ സായുധ സേനകള്‍ക്ക് ആദരമര്‍പ്പിക്കുകയും ചെയ്തു.

THIS DAY BELONGS TO THE NATION 🇮🇳🫡 pic.twitter.com/PruEE615mf

ദേശീയ പതാകയ്‌ക്കൊപ്പം ഇന്ത്യയുടെ കര, വ്യോമ, നാവിക സേനകളുടെ പതാകകളും വഹിച്ചുകൊണ്ട് ഹെലികോപ്ടറുകള്‍

സ്‌റ്റേഡിയത്തിന് മുകളിലൂടെ പറന്നു. നിറഞ്ഞ കൈയടികളോടെയാണ് കാണികള്‍ സേനകള്‍ക്ക് അദരമര്‍പ്പിച്ചത്. ദേശീയ അവാര്‍ഡ് ജേതാവായ ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവന്‍ ഇന്ത്യന്‍ സായുധ സേനയ്ക്ക് സംഗീത പ്രകടനത്തിലൂടെ ആദരവര്‍പ്പിച്ചു. പാടാന്‍ തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു.

ഐപിഎല്ലിന്റെ സമാപന ചടങ്ങില്‍ ഇന്ത്യയുടെ സായുധ സേനകള്‍ക്ക് പ്രത്യേക ആദരം അര്‍പ്പിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ നേരത്തെ വ്യക്തമാക്കിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്ക് ശേഷമായിരുന്നു ബിസിസിഐയുടെ തീരുമാനം.

Content Highlights: IPL Pays Tributes to Indian Forces for ‘Operation Sindoor’ with Fighter Jets at 2025 Final

To advertise here,contact us