'RCBയുടെ സീക്രട്ട് ഏജന്റാണോ?'; PBKS-MI മത്സരത്തില്‍ തൊപ്പി ധരിച്ച് മുഖം മറച്ച് ആരാധകന്‍, ചർച്ച

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ രസകരമായ വ്യാഖ്യാനങ്ങളുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ് പഞ്ചാബ് കിംഗ്സ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന നിര്‍ണായക പോരാട്ടത്തില്‍ മുംബൈയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പഞ്ചാബ് കിംഗ്സ് കലാശപ്പോരിന് യോഗ്യത നേടിയത്. ജൂണ്‍ മൂന്നിന് നടക്കുന്ന ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് പഞ്ചാബ് നേരിടുക.

അതേസമയം പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ക്വാളിഫയര്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിലെത്തിയ ആരാധകനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച നടക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ തൊപ്പി ധരിച്ചും വെളുത്ത തൂവാല കൊണ്ട് മുഖം മറച്ചുകൊണ്ടാണ് ഇയാള്‍ സ്റ്റേഡിയത്തിലിരിക്കുന്നത്. മുംബൈയ്‌ക്കെതിരെ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റുചെയ്യവേയായിരുന്നു 'അജ്ഞാത' ആരാധകന്‍ ക്യാമറയില്‍ പതിഞ്ഞത്.

#RCB'S "unknown man" at work in yesterday's #PBKSvsMI match. 😅 pic.twitter.com/7WNL38cEZ7

അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ രസകരമായ വ്യാഖ്യാനങ്ങളുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. ക്വാളിഫയര്‍ മത്സരം നിരീക്ഷിക്കാനെത്തിയ ആര്‍സിബിയുടെ സീക്രട്ട് ഏജന്‍റാണെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. നാളെ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിംഗ്‌സാണ് ആര്‍സിബിയുടെ എതിരാളികള്‍. ഈ സാഹചര്യത്തിലാണ് ഊഹാപോഹങ്ങള്‍ ഉയര്‍ന്നത്.

Undercover RCB agent, mission accomplished.#MIvsPBKS pic.twitter.com/W1l5iuZ8rl

ഫൈനലില്‍ തങ്ങളുടെ എതിരാളികള്‍ ആരാണെന്നും അവരുടെ തന്ത്രങ്ങളും മനസ്സിലാക്കാന്‍ വന്ന ആര്‍സിബിയുടെ കോച്ചിങ് ടീമിലെ ആരോ ആണെന്ന് വരെ ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് വിരാട് കോഹ്‌ലി തന്നെയാണെന്നും ആരോപിച്ചുള്ള പോസ്റ്റുകളുണ്ട്.

Content Highlights: Unknown Man with RCB cap watching PBKS vs MI match in Stadium

To advertise here,contact us