ഒട്ടുമിക്ക മത്സരങ്ങളിലും 200 കടന്നു; പഞ്ചാബ്-മുംബൈ മത്സരത്തിൽ ടോസ് നിർണായകം

പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യൻസ് പോരാട്ടത്തില്‍ ടോസ് നിര്‍ണായകമാകുമെന്ന് റിപ്പോര്‍ട്ട്

ഐപിഎൽ 2025 അതിന്റെ ഫോട്ടോ ഫിനിഷിലേക്ക് കടക്കുകയാണ്. ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കലാശപ്പോരിന് യോഗ്യത നേടിയപ്പോൾ രണ്ടാം ക്വാളിഫയർ പോരാട്ടത്തിന് ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും. ജയിക്കുന്ന ടീം ഫൈനലിന് യോഗ്യത നേടുമെന്നിരിക്കെ ആവേശകരമായ മത്സരം തന്നെയാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.

അതേ സമയം ഇന്ന് നടക്കുന്ന പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യൻസ് പോരാട്ടത്തില്‍ ടോസ് നിര്‍ണായകമാകുമെന്ന് റിപ്പോര്‍ട്ട്. ഈ സീസണിൽ ഇവിടെ നടനാണ് ഏഴ് മത്സരങ്ങളിലെ 14 ഇന്നിങ്‌സുകളിൽ ഒമ്പത് ഇന്നിംഗ്സിലും ടീമുകള്‍ 200 റണ്‍സ് പിന്നിട്ടതിനാല്‍ ബാറ്റിംഗിനെ തുണക്കുന്ന പിച്ചായിരിക്കും അഹമ്മദാബാദിലേതെന്ന് ഉറപ്പിക്കാം. ടോസ് നേടുന്ന ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.

ഐപിഎല്ലില്‍ ഇതുവരെ 33 മത്സരങ്ങളിലാണ് ഇരു ടീമും പരസ്പരം ഏറ്റുമുട്ടിയത്. ഇതില്‍ 17 വിജയങ്ങളുമായി മുംബൈയ്ക്ക് നേരിയ മുന്‍തൂക്കമുണ്ട്. 15 ജയവുമായി പഞ്ചാബ് തൊട്ടുപിന്നിലുണ്ട്. ഒരു മത്സരം ടൈ ആയി. ഈ സീസണില്‍ ഇരു ടീമും നേര്‍ക്കുനേര്‍വന്നപ്പോള്‍ ഓരോ ജയങ്ങള്‍ വീതം പങ്കിട്ടു.

ഐപിഎല്‍ ചരിത്രത്തില്‍ രണ്ടാം ഫൈനലും ആദ്യ കിരീടവുമാണ് പഞ്ചാബ് ഇന്ന് ലക്ഷ്യമിടുന്നത്. ഏഴാം ഫൈനലും ആറാം കിരീടവുമാണ്മുംബൈയുടെ ലക്ഷ്യം.

Content Highlights: toss will be crucial in punjab kings vs mumbai indians

To advertise here,contact us