ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിന്റെ രണ്ടാം ഫൈനലിസ്റ്റുകളെ അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിലാണ് പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യന്‍സും ഫൈനല്‍ ബര്‍ത്തിനായി ഏറ്റുമുട്ടുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് നിര്‍ണായക പോരാട്ടം.
അതേസമയം പഞ്ചാബ്-മുംബൈ ക്വാളിഫയര്‍ പോരാട്ടത്തില്‍ മഴ വില്ലനാവുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. അഹമ്മദാബാദില്‍ ശനിയാഴ്ച ചെറിയ ചാറ്റല്‍ മഴ പെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യയില്‍ മണ്‍സൂണ്‍ എത്തിയെങ്കിലും അഹമ്മദാബാദില്‍ തെളിഞ്ഞ ആകാശമായിരുന്നു ഇന്നത്തെ കാലാവസ്ഥാ പ്രവചനമെങ്കിലും നിലവില്‍ അഹമ്മദാബാദില്‍ നേരിയ ചാറ്റല്‍ മഴ പെയ്യുന്നുവെന്ന വാര്‍ത്തകള്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വൈകിട്ട് ഏഴരയോടെയാണ് ചാറ്റല്‍ മഴ ആരംഭിച്ചത്. മഴകാരണം നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ച് മൂടുകയും ചെയ്തിരുന്നു.
RAIN IN AHMEDABAD CURRENTLY AND THERE’S A RAIN FORECAST ON IPL FINALS DAY. I HOPE IT DOESNT RUINS THE MOOD😭#iplfinals2025 pic.twitter.com/HTzqAs4rDJ
It’s raining here in Ahmedabad. Light shower. Hopefully, nothing to be worried about. #IPLPlayoffs #PBKSvMI
രണ്ടാം ക്വാളിഫയര്‍ പോരാട്ടം നടക്കുന്ന ഞായറാഴ്ച അഹമ്മദാബാദില്‍ 24 ശതമാനം മഴ സാധ്യത ഉണ്ടെന്ന വെതര്‍ ഡോട്ട് കോമിന്റെ കാലാവസ്ഥാ പ്രവചനവും ആരാധകരെ ആശങ്കയിലാഴ്ത്തുന്നതാണ്. എന്നാല്‍ മഴ കാരണം മത്സരം പൂര്‍ണമായും മുടങ്ങാന്‍ സാധ്യത കുറവാണെന്ന ആശ്വാസവാര്‍ത്തയും ഇതിനൊപ്പമുണ്ട്. എങ്കിലും അപ്രതീക്ഷിതമായി മഴയെത്തിയാല്‍ ക്വാളിഫയറില്‍ എന്തുസംഭവിക്കുമെന്ന് നോക്കാം.
ക്വാളിഫയര്‍ പോരാട്ടത്തിന് ബിസിസിഐ റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്ലേ ഓഫ് മത്സരങ്ങള്‍ മഴ തടസപ്പെടുത്തിയാലും മത്സരം തുടങ്ങാന്‍ ഒരു മണിക്കൂര്‍ അധികസമയം ബിസിസിഐ അനുവദിച്ചിട്ടുമുണ്ട്.
എന്നാല്‍ മഴകാരണം മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ പണികിട്ടുക മുംബൈ ഇന്ത്യന്‍സിനാണ്. എന്തെങ്കിലും കാരണവശാല്‍ രണ്ടാം ക്വാളിഫയര്‍ മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ടീമാണ് ഫൈനലിലേക്ക് മുന്നേറുക.
ലീഗ് ഘട്ടത്തില്‍ ശ്രേയസ് അയ്യര്‍ നയിച്ച പഞ്ചാബായിരുന്നു പോയന്റ് പട്ടികയില്‍ ഒന്നാമത്. നാലാം സ്ഥാനക്കാരായാണ് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തിയത്. അതിനാല്‍ത്തന്നെ മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ ആര്‍സിബിയുമായി പഞ്ചാബായിരിക്കും ഫൈനല്‍ കളിക്കുക.
Content Highlights: Will rain play spoilsport in PBKS vs MI Qualifier 2 in Ahmedabad?