RCB കപ്പടിച്ചില്ലെങ്കില്‍ ഭര്‍ത്താവിനെ ഡിവോഴ്‌സ് ചെയ്യും! സ്റ്റേഡിയത്തില്‍ പോസ്റ്ററുമായി ആരാധിക, വൈറല്‍

പഞ്ചാബ്- ബെംഗളൂരു മത്സരത്തിനിടെ ഗ്യാലറിയില്‍ ഉയര്‍ന്ന ഒരു പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിലെ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആദ്യ ക്വാളിഫയറില്‍ കരുത്തരായ പഞ്ചാബ് കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് വിരാട് കോഹ്‌ലിയും സംഘവും ടൂര്‍ണമെന്റിന്റെ ആദ്യ ഫൈനലിസ്റ്റുകളായി മാറിയത്. പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സ് വിജയലക്ഷ്യം പത്ത് ഓവറിനുള്ളില്‍ ആര്‍സിബി മറികടക്കുകയായിരുന്നു.

From doubted to destined. RCB’s in the IPL 2025 FINAL after a lot of grit, grind and glorious cricket! 🔥👑 pic.twitter.com/vohcGJzbsg

പഞ്ചാബ്- ബെംഗളൂരു മത്സരത്തില്‍ ഗ്യാലറിയില്‍ ഉയര്‍ന്ന ഒരു പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ആര്‍സിബിയുടെ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയ ഒരു ആരാധിക ഉയര്‍ത്തിയ പ്ലക്കാര്‍ഡ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്.

💀 pic.twitter.com/87RJc5kgac

ആര്‍സിബി ഇത്തവണ ഫൈനലില്‍ വിജയിച്ചില്ലെങ്കില്‍ തന്റെ ഭര്‍ത്താവിനെ ഡിവോഴ്‌സ് ചെയ്യുമെന്ന് എഴുതിയ പോസ്റ്ററാണ് യുവതി ഉയര്‍ത്തിയത്. മൊഹാലി സ്‌റ്റേഡിയത്തില്‍ മത്സരം പുരോഗമിക്കുന്നതിനിടെയാണ് ആരാധിക കൗതുകകരമായ പ്ലക്കാര്‍ഡ് പ്രദര്‍ശിപ്പിച്ചത്. ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ ഈ ചിത്രം വൈറലാവുകയും ചെയ്തു.

അതേസമയം ജൂണ്‍ മൂന്നിനാണ് ഐപിഎല്‍ 2025ലെ ഫൈനല്‍. ഐപിഎല്ലിന്റെ ചരിത്രത്തില്‍ നാലാം തവണയാണ് ആര്‍സിബി ഫൈനലിലെത്തുന്നത്. ഐപിഎല്ലിലെ കന്നിക്കിരീടമെന്ന 17 വര്‍ഷമായുള്ള സ്വപ്ന സാക്ഷാത്കാരത്തിന് ഇനി ഒരു വിജയം മാത്രമാണ് ദൂരം. ജൂണ്‍ മൂന്നിന് നടക്കുന്ന ഫൈനലില്‍ വിജയം സ്വന്തമാക്കിയാല്‍ വിരാട് കോഹ്ലിക്കും സംഘത്തിനും തങ്ങളുടെ സാലാ കപ്പ് സ്വന്തമാക്കാം.

Content Highlights: Woman Vows To Divorce Husband If RCB Doesn't Win IPL 2025 Final; Pledge Goes Viral

To advertise here,contact us