റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തങ്ങളുടെ കന്നി ഐപിഎല്‍ കിരീടമുയര്‍ത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സ്പിന്നര്‍ സുയാഷ് ശര്‍മ. ഒന്നാം ക്വാളിഫയറില്‍ പഞ്ചാബിനെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്നതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. എട്ട് വിക്കറ്റിന് പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തി ഐപിഎല്‍ 2025 ഫൈനലിലെത്തുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ആര്‍സിബി.
മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി നിര്‍ണായക പ്രകടനം പുറത്തെടുത്ത താരമാണ് സുയാഷ്. മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും സുയാഷിനെയായിരുന്നു. മത്സരത്തിന് ശേഷം റിസ്റ്റ് സ്പിന്നറായ സുയാഷ് ശര്‍മ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്ക് ആവേശം പകരുന്നത്.
Suyash Sharma said, "we'll celebrate on the 3rd June, and it'll be a grand celebration". pic.twitter.com/uCKGwFvnhP
പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു സുയാഷ്. ആര്‍സിബി ഫൈനലിലെത്തിയത് ആഘോഷമാക്കുന്നില്ലേയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. 'ഞങ്ങള്‍ ജൂണ്‍ മൂന്നിനാണ് ആഘോഷിക്കുന്നത്. അത് വലിയ ആഘോഷം തന്നെയായിരിക്കും', എന്നാണ് താരം ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ഐപിഎല്ലിലെ കന്നിക്കിരീടമെന്ന 17 വര്‍ഷമായുള്ള സ്വപ്ന സാക്ഷാത്കാരത്തിന് ഇനി ഒരു വിജയം മാത്രമാണ് ദൂരം. ജൂണ്‍ മൂന്നിന് നടക്കുന്ന ഫൈനലില്‍ വിജയം സ്വന്തമാക്കിയാല്‍ വിരാട് കോഹ്ലിക്കും സംഘത്തിനും തങ്ങളുടെ സാലാ കപ്പ് സ്വന്തമാക്കാം.
Content Highlights: 'we'll celebrate on the 3rd June, and it'll be a grand celebration', said Suyash Sharma