ഗോള്‍കീപ്പറെ പോലെ പന്ത് തട്ടിയകറ്റി സായ്, ക്യാച്ചെടുത്ത് കോട്സി; ഇതുപോലൊന്ന് മുന്‍പ് കണ്ടിട്ടില്ലെന്ന് ആരാധകർ

രണ്ടുതാരങ്ങള്‍ ചേര്‍ന്ന് ഒരു ക്യാച്ച് പൂര്‍ത്തിയാക്കിയ അപൂര്‍വ കാഴ്ചയ്ക്കാണ് മുംബൈ- ഗുജറാത്ത് മത്സരം സാക്ഷിയായത്

മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഏറെ ക്യാച്ചുകള്‍ കൈവിട്ട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ഗുജറാത്ത് ഫീല്‍ഡര്‍മാര്‍. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ ബാറ്റിങ്ങിനിടെ രോഹിത് ശര്‍മ അടക്കമുള്ള നിര്‍ണായക താരങ്ങളുടെ വിക്കറ്റുകളാണ് ഗുജറാത്ത് താരങ്ങള്‍ കൈവിട്ടുകളഞ്ഞത്. എന്നാല്‍ അതേ മത്സരത്തില്‍ ഒരു അത്യപൂര്‍വ ക്യാച്ചുമായി ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഫീല്‍ഡര്‍മാര്‍.

Have you ever seen this in Cricket ?? Sai Sudarshan leaped like a goalkeeper and parried the ball to Gerald Coetzee to finish the catch !!! 🤯🤯#MIvsGT #GTvsMI pic.twitter.com/vIsbAXxFbo

രണ്ടുതാരങ്ങള്‍ ചേര്‍ന്ന് ഒരു ക്യാച്ച് പൂര്‍ത്തിയാക്കിയ അപൂര്‍വ കാഴ്ചയ്ക്കാണ് മുംബൈ- ഗുജറാത്ത് മത്സരം സാക്ഷിയായത്. മുംബൈ ഇന്ത്യന്‍സിന്റെ ഓപണര്‍ ജോണി ബെയര്‍സ്‌റ്റോയെയാണ് ഗുജറാത്ത് വണ്ടര്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. ബെയര്‍‌സ്റ്റോയുടെ ഷോട്ടില്‍ ഫീല്‍ഡര്‍ സായ് സുദര്‍ശന്റെ മുഴുനീള ഡൈവിനൊടുവില്‍ തട്ടിത്തെറിച്ച പന്ത് പിടിച്ച് ജെറാള്‍ഡ് കോട്സി ക്യാച്ച് അവിശ്വസനീയമായി പൂര്‍ത്തിയാക്കുകയായിരുന്നു.

മുംബൈ കുപ്പായത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയ ബെയര്‍സ്‌റ്റോ നിര്‍ണായക ഇന്നിങ്‌സാണ് കാഴ്ച വെച്ചത്. 22 പന്തില്‍ 47 റണ്‍സാണ് ബെയര്‍‌സ്റ്റോ അടിച്ചെടുത്തത്. സായ് കിഷോര്‍ എറിഞ്ഞ എട്ടാം ഓവറിലെ രണ്ടാം പന്തിലാണ് ബെയര്‍സ്‌റ്റോ പുറത്താവുന്നത്.

സായ് കിഷോര്‍ എറിഞ്ഞ പന്തില്‍ ബെയര്‍‌സ്റ്റോ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ചപ്പോള്‍ സേവ് ചെയ്യാനായി സായ് സുദര്‍ശന്‍ ഒരു ഗോള്‍കീപ്പറെ പോലെ ഇടത്തോട്ട് വായുവില്‍ മുഴുനീള ഡൈവ് നടത്തുകയായിരുന്നു. പന്ത് സായ്യുടെ കയ്യില്‍ത്തട്ടി തെറിച്ചപ്പോള്‍ തൊട്ടപ്പുറത്ത് ഉണ്ടായിരുന്ന ജെറാള്‍ഡ് കോട്സി ആ ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു.

അതേസമയം ഈ വണ്ടര്‍ ക്യാച്ച് സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. ക്രിക്കറ്റില്‍ ഇതുപോലൊരു ക്യാച്ച് മുന്‍പ് കണ്ടിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അവിശ്വസനീയമായ തരത്തില്‍ ക്യാച്ച് പൂര്‍ത്തിയാക്കിയ ഇരുതാരങ്ങളുടെ മനസ്സാന്നിധ്യത്തെയും ആരാധകര്‍ വാഴ്ത്തിപ്പാടുന്നുണ്ട്.

Content Highlights: Sai Sudharsan And Gerald Coetzee Combine For One Epic Catch-Of-The-Season, Dismiss Dangerous Jonny Bairstow

To advertise here,contact us