ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്തിനെ ഫീല്‍ഡിങ്ങിന് അയയ്ക്കുകയായിരുന്നു. മുല്ലന്‍പൂരിലാണ് നിര്‍ണായക പോരാട്ടം.
🚨 𝑻𝑶𝑺𝑺 𝑼𝑷𝑫𝑨𝑻𝑬 🚨Hardik Pandya won the crucial toss and opted to bat first against GT in the Eliminator!🪙💙#IPL2025 #GTvMI #HardikPandya pic.twitter.com/loQNulQdQ1
നിര്‍ണായക മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങുന്നത്. മൂന്ന് മാറ്റങ്ങളാണ് മുംബൈ വരുത്തിയത്. ജോണി ബെയര്‍സ്റ്റോ ടീമിലെത്തുമ്പോള്‍ റിച്ചാര്‍ഡ് ഗ്ലീസണ് അരങ്ങേറ്റമൊരുങ്ങും. അംഗദ് ബാവയും ടീമിലെത്തി.
അതേസമയം ഗുജറാത്ത് ഇലവനിലും മാറ്റങ്ങളുണ്ട്. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ ഫോമിലായിരുന്ന ഗുജറാത്ത് താരം ജോസ് ബട്ലര് ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ പങ്കെടുക്കാനായി നാട്ടിലേയ്ക്ക് മടങ്ങിയ സാഹചര്യത്തില്‍ കുശാല്‍ മെന്‍ഡിസാണ് പകരക്കാരനായി ഇറങ്ങുക. അര്‍ഷദ് ഖാന് പകരം വാഷിങ്ടണ്‍ സുന്ദറും ഇലവനിലെത്തി.
ഇന്ന് ജയിക്കുന്ന ടീമിന് പഞ്ചാബ് കിങ്സുമായി രണ്ടാം ക്വാളിഫയര്‍ പോരാട്ടം കളിക്കാനുള്ള ഒരു അവസരം കൂടി തുറക്കുമ്പോള്‍ തോല്‍ക്കുന്ന ടീമിനു നിരാശയോടെ മടങ്ങേണ്ടി വരും. ഇന്ന് ജയിക്കുന്ന ടീം പഞ്ചാബ് കിങ്സുമായി ഏറ്റുമുട്ടും. ഈ പോരില്‍ ജയിക്കുന്നവരാണ് ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുക.
The playing XIs are in for the big IPL 2025 Eliminator clash between GT and MI at Mullanpur! 💙🔄🏆#IPL2025 #GTvsMI #Sportskeeda pic.twitter.com/xFeY25Zi7B
മുംബൈ ഇന്ത്യന്‍സ് പ്ലേയിങ് ഇലവന്: രോഹിത് ശര്‍മ, ജോണി ബെയര്‍സ്റ്റോ (വിക്കറ്റ് കീപ്പർ), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, രാജ് ബാവ, മിച്ചല്‍ സാന്റ്നര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംമ്ര, റിച്ചാര്‍ഡ് ഗ്ലീസണ്
ഗുജറാത്ത് ടൈറ്റന്‍സ് പ്ലേയിങ് ഇലവന്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്ശന്, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പർ), ഷാരൂഖ് ഖാന്, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്, രവി ശ്രീനിവാസന് സായ് കിഷോര്‍, ജെറാള്‍ഡ് കോറ്റ്സി, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ
Content Highlights: IPL 2025 Eliminator: Mumbai Indians win toss and opt to bat first against Gujarat Titans in Mullanpur