ഇന്ത്യ- ഓസ്‌ട്രേലിയ വനിതാ ഏകദിന പരമ്പരയ്ക്ക് ചെന്നൈ വേദിയാകും; ഫിക്‌സ്ചര്‍ പ്രഖ്യാപിച്ച് ബിസിസിഐ

വനിതാ ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പര ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വനിതാ ഏകദിന പരമ്പരയുടെ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ. 2025 സെപ്റ്റംബര്‍ 14 മുതല്‍ 20 വരെയാണ് പരമ്പര നടക്കുക. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്ന് മത്സരങ്ങളും അരങ്ങേറുക.

BCCI announces fixtures for Australia Women's tour to India.The tour will serve as crucial preparation ahead of the ICC Women's Cricket World Cup 2025. The three ODIs will be played at the M. A. Chidambaram Stadium, Chennai.#INDvAUS pic.twitter.com/uInXVEowPz

പരമ്പരയിലെ മത്സരങ്ങളും സമയക്രമവും

  • ഒന്നാം ഏകദിനം: സെപ്റ്റംബര്‍ 14, ഉച്ചയ്ക്ക് 1:30 PM IST
  • രണ്ടാം ഏകദിനം: സെപ്റ്റംബര്‍ 17, ഉച്ചയ്ക്ക് 1:30 PM IST
  • മൂന്നാം ഏകദിനം: സെപ്റ്റംബര്‍ 20, ഉച്ചയ്ക്ക് 1:30 PM IST

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പര ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. 2025 സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 26 വരെ ഇന്ത്യയിലാണ് വനിതാ ലോകകപ്പ് നടക്കുന്നത്.

2007ന് ശേഷം ആദ്യമായാണ് ഒരു വനിതാ ഏകദിന മത്സരത്തിന് ചെപ്പോക്ക് സ്‌റ്റേഡിയം വേദിയാകുന്നത്. ചെപ്പോക്കില്‍ കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ടി20 ഐ പരമ്പരയും ഒരു ടെസ്റ്റ് മത്സരവും നടന്നിരുന്നു.

Content Highlights: BCCI Women Announces Fixtures for Australia Women’s Tour of India 2025

To advertise here,contact us